തൃശൂർ: കക്കാട് വാദ്യകലാ ക്ഷേത്രത്തിെൻറ പുരസ്കാരം പ്രശസ്ത ഇലത്താളം വാദ്യകലാകാരൻ പാഞ്ഞാൾ വേലുക്കുട്ടിക്ക്. തൃപ്രയാർ അനിയൻ മാരാർക്കാണ് യുവപ്രതിഭ പുരസ്കാരം. കുന്നംകുളം വ്യാപാര ഭവനിൽ അഞ്ചിന് നടക്കുന്ന വാർഷികാഘോഷത്തിൽ പുരസ്കാര സമർപ്പണവും കുടുംബ സഹായ വിതരണവും നടക്കും. സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിലെ കലാകാരന്മാരെ ആദരിക്കും. കക്കാട് വാദ്യകലാ ക്ഷേത്രം രക്ഷാധികാരി ശശിധരൻ രാജ, സെക്രട്ടറി ഇ. രഘുനന്ദൻ, സെക്രട്ടറി രാജപ്പൻ മാരാർ, വൈസ് പ്രസിഡൻറ് ഊരകം കൃഷ്ണകുമാർ, ജോയൻറ് സെക്രട്ടറി സുരേഷ് കുറുപ്പ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.