ജില്ല ജഡ്​ജി ലാലൂർ സന്ദർശിച്ചു

തൃശൂർ: ലാലൂരിലെ മാലിന്യ സംസ്കരണ പ്ലാൻറ് ജില്ല പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് എ. ബദറുദ്ദീൻ സന്ദർശിച്ചു. ആറ് മാസത്തിലൊരിക്കൽ സന്ദർശിച്ച് റിപ്പോർട്ട് നൽകണമെന്ന ഹൈകോടതി നിർദേശത്തി​െൻറയും ലാലൂർ സമരസമിതി നൽകിയ പരാതിയുടെയും അടിസ്ഥാനത്തിലായിരുന്നു സന്ദർശനം. ലാലൂരിൽ കുന്നുകൂടിയ മാലിന്യം നീക്കണമെന്ന നിർദേശം ഇനിയും നടപ്പാക്കിയിട്ടില്ലെന്ന സമര സമിതിയുടെ പരാതിയിൽ കലക്ടർ ടി.വി. അനുപമയോടും കോർപറേഷൻ സെക്രട്ടറി ഇൻ-ചാർജ് ബിനുവിനോടും റിപ്പോർട്ട് നൽകാൻ ജഡ്ജ് ആവശ്യപ്പെട്ടു. കോർപറേഷൻ ആരോഗ്യ വിഭാഗം സൂപ്രണ്ട് രാജൻ, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ എന്നിവരും ഈ സമയം സ്ഥലത്ത് എത്തിയിരുന്നു. ലാംപ്സ് പദ്ധതി നടപ്പാക്കാത്തതിനെക്കുറിച്ച് നാട്ടുകാർ ജഡ്ജിയോട് പരാതിപ്പെട്ടു. പ്രദേശത്തെ കുടിവെള്ളം മലിനമാണെന്നും ഉന്നയിച്ചു. മാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന സർക്കാർ പദ്ധതിയിൽ കോർപറേഷൻ ഉൾപ്പെട്ടിട്ടുണ്ടെന്നും ലാലൂർ ട്രഞ്ചിങ് ഗ്രൗണ്ട് കായിക സമുച്ചയ നിർമാണ പദ്ധതി തുടങ്ങുകയാണെന്നും സെക്രട്ടറി ജഡ്ജിയെ ബോധിപ്പിച്ചു. വിശദമായ റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കണമെന്ന് ജഡ്ജ് നിർദേശം നൽകി. ലാലൂർ സമരസമിതി പ്രവർത്തകരായ ടി.കെ. വാസു, രഘുനാഥ് കഴുങ്കിൽ, ഓമന എന്നിവരും പരാതി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.