തൃശൂര്‍: കാലവർഷത്തിൽ ജില്ലയിൽ ഒരു മരണം. കുറ്റുമുക്ക് ഏറന്നൂര്‍മന കുളത്തില്‍ വയോധികന്‍ വീട്ടുകുളത്തിൽ മുങ്ങി മരിച്ചു. ഏറന്നൂര്‍ മന നാരായണന്‍ നമ്പൂതിരിയാണ് (85)മരിച്ചത്. ഏറെ നേരം കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് സംഭവം അറിയുന്നത്. അതിരപ്പിള്ളിയിലെ ജലപ്രവാഹം ശക്തമായി. അതിരപ്പിള്ളി മേഖലയിലെ അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മഴ കനത്തതോടെ പീച്ചി ഡാം ഷട്ടറുകള്‍ 20 ഇഞ്ചായി ഉയര്‍ത്തി. ഇങ്ങോട്ടുള്ള വിനോദ സഞ്ചാരികളുടെ പ്രവേശനം നിര്‍ത്തിവെച്ചു. വെള്ളം ഉയരുന്നതിനനുസരിച്ച് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും. മണലിപ്പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. തീരവും പ്രക്ഷുബ്ധമാണ്. ഏറിയാട്, വാടാനപ്പിള്ളി, ചാവക്കാട് എന്നിവിടങ്ങളിലെല്ലാം കടൽ കരയിലേക്ക് കയറി. വാഴാനി ഡാമിൽ വെള്ളത്തിെൻറ പരിധിയായ 61.48 മീറ്ററിലെത്തിയതോടെ തുറക്കുന്നതിനുള്ള മുന്നറിയിപ്പ് ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചു. പീച്ചി ഡാം തുറന്നതോടെ മീന്‍ പിടിക്കാന്‍ പലയിടത്തും മത്സ്യതൊഴിലാളികളും നാട്ടുകാരും രംഗത്തുണ്ട്. ചിമ്മിനി ഡാമില്‍ ജലവിതാനം 72.37 മീറ്ററിലെത്തി. 76.4 മീറ്ററാണ് പരമാവധി ജലവിതാനം. കടലിനടുത്തേക്കും ഡാമുകളുടെ പരിസരത്തേക്കും പ്രവേശിക്കരുതെന്ന് കലക്ടർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.