പ്രധാനമന്ത്രിയൊഴികെയുള്ള പദവികളെല്ലാം സ്വകാര്യവത്​കരിക്കുന്ന ഭരണം -ആനിരാജ

തൃശൂർ: പ്രധാനമന്ത്രി ഒഴികെയുള്ള എല്ലാ പദവികളും സ്വകാര്യവത്കരിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് നാഷനല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍ ജനറല്‍ സെക്രട്ടറി ആനിരാജ. കേരള ഗസറ്റഡ് ഓഫിസേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന വനിത കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആനിരാജ. വേണ്ടത്ര അംഗീകാരം കിട്ടാത്ത ഒരു കാലഘട്ടത്തിലൂടെയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കടന്നുപോകുന്നതെന്നും ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ഇഷ്്ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ഒരു സാഹചര്യമാണ് ഉണ്ടാകുന്നതെന്നും അവർ പറഞ്ഞു. കെ.ജി.ഒ.എഫ് സംസ്ഥാന വനിത കമ്മിറ്റി പ്രസിഡൻറ് ഡോ. ബീന ബീവി അധ്യക്ഷത വഹിച്ചു. ഡോ. ഉഷാറാണി, പ്രഫ. കെ.എസ്. സജികുമാര്‍, കേരള മഹിളസംഘം സംസ്ഥാന വൈസ് പ്രസിഡൻറ് ഷീല വിജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.