ഗുരുപാദപൂജ: ചേർപ്പ്​ സ്​കൂൾ ഖേദം പ്രകടിപ്പിച്ചു

തൃശൂർ: ചേർപ്പ് സ്കൂളിൽ നടന്ന ഗുരുപാദപൂജയുടെ പേരിൽ സ്കൂൾ ഖേദം പ്രകടിപ്പിച്ചു. 'വിദ്യാലയത്തിൽ നടന്ന പരിപാടി ആർക്കെങ്കിലും മനോവിഷമമോ ബുദ്ധിമുേട്ടാ ഉണ്ടാക്കിയെങ്കിൽ വിദ്യാലയം നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു' എന്ന് പി.ടി.എയും സ്റ്റാഫും ഇറക്കിയ സംയുക്ത വാർത്തകുറിപ്പിൽ പറഞ്ഞു. വിദ്യാർഥികളിൽ മാതാപിതാക്കളോടും മുതിർന്നവരോടും ഗുരുക്കൻമാരോടും ബഹുമാനം, ഭക്തി തുടങ്ങിയ മൂല്യങ്ങൾ സൃഷ്ടിക്കുകയെന്ന ഉദ്ദേശ്യത്തോടെ പി.ടി.എയുെട നേതൃത്വത്തിൽ നടന്നുവരുന്ന പരിപാടിയാണ് ഗുരുവന്ദനം. ഇൗവർഷവും അസംബ്ലിയോടനുബന്ധിച്ച് ഗുരുവന്ദനം നടത്തി. ജാതി, മത, സമുദായ, വിഭാഗീയതകളുമില്ലാതെ തീർത്തും മൂല്യാധിഷ്ഠിത ഉദ്ദേശ്യശുദ്ധിയോടെ നടത്തിയ പരിപാടിയിൽ പെങ്കടുക്കാൻ ആരെയും നിർബന്ധിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് കുറിപ്പിൽ പറയുന്നു. ചേർപ്പ് സി.എൻ.എൻ ഗേൾസ് ൈഹസ്കൂൾ പ്രധാനാധ്യാപിക കെ. സുനിത ബായിയും പി.ടി.എ പ്രസിഡൻറ് സി. സൂരജുമാണ് കുറിപ്പ് ഇറക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.