കൊടുങ്ങല്ലൂർ: ബ്ലാക്ക് മെയിൽ കേസിൽ റിമാൻഡിൽ കഴിയുന്ന മുഖ്യ സുത്രധാരക നസീമയെ തിരുവനന്തപുരം കേന്ദ്രമായി നടന്ന കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. തിരുവനന്തപുരത്ത് നിന്നെത്തിയ അന്വേഷണ സംഘം ഇതിനായി കൊടുങ്ങല്ലൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് തൃശൂർ വനിത സെല്ലിൽ കഴിയുന്ന വയനാട് വൈത്തിരി മേപ്പാടി പള്ളിത്തൊടി നസീമയുടെ അറസ്റ്റ്രേഖപ്പെടുത്തിയിരുന്നു. നസീമയുടെ സഹായി കൊല്ലം അടൂർ സ്വദേശി രഞ്ജു കൃഷ്ണൻ(26) കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. പ്രതിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുമെന്നും അറിയുന്നു. 2017 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. നസീമക്ക് വേണ്ടി സുഹൃത്തുക്കളായ നാല് പേരാണ് രഞ്ജു കൃഷ്ണനെ കൊലപ്പെടുത്തിയതത്രെ. മൃതദേഹം കർണാടകയിലെ വിരാജ്പേട്ടിൽ കൊക്കയിൽ തള്ളി. ഇൗ സംഘം മറ്റൊരു കേസിൽ അറസ്റ്റിലായതോടെയാണ് രഞ്ജു കൃഷ്ണെൻറ കൊലക്ക് പിന്നിലെ പ്രതികളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. തലശ്ശേരി സ്വദേശിയായ സർക്കാർ ജീവനക്കാരനെ കൊടുങ്ങല്ലൂരിൽ വിളിച്ചുവരുത്തി സ്ത്രീകേളാടൊപ്പം ഫോേട്ടായെടുത്ത് ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയ കേസിൽ നസീമ ഉൾപ്പെടെ ആറ് പേർ ഇൗയിടെയാണ് അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.