കാലവർഷം: നഷ്​ടം നേരിട്ട വ്യാപാരികൾക്ക്​ ധനസഹായം നൽകണം -കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

തൃശൂർ: സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽ പ്രകൃതിക്ഷോഭത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി സർവതും നഷ്ടപ്പെട്ട വ്യാപാരികൾക്ക് ധനസഹായം നൽകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. വ്യാപാരികളുടെ വായ്പ തിരിച്ചടവിന് ആറുമാസത്തെ സാവകാശം അനുവദിക്കണമെന്നും കുട്ടനാട്ടിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിച്ചതിനുശേഷം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജന.സെക്രട്ടറി രാജു അപ്സര ആവശ്യപ്പെട്ടു. കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത് കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലും കോട്ടയം ജില്ലയിലുമാണ്. ഈ മേഖലകളിലെ വ്യാപാര സ്ഥാപനങ്ങൾ പൂർണമായും നശിച്ചു. വിഷയങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി ടി.എം. തോമസ് ഐസക്, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ, എം.പിമാരായ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ആലപ്പുഴ,കോട്ടയം ജില്ല കലക്ടർമാർ എന്നിവർക്ക് കത്തയച്ചതായും സംസ്ഥാന ജന. സെക്രട്ടറി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.