തൃശൂർ: റിസര്‍വ് ബാങ്കിെൻറ അനുമതി ലഭിച്ചാല്‍ മലയാളികള്‍ക്ക് ഓണസമ്മാനമായി കേരളബാങ്ക് സമര്‍പ്പിക്കുമെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തൃശൂര്‍ താലൂക്ക് ചെത്തുതൊഴിലാളി വിവിധോദ്ദേശ സഹകരണ സംഘത്തിലെ ആധുനിക ബാങ്കിങ് പ്രവര്‍ത്തനത്തിെൻറയും ക്ഷേമ പദ്ധതികളുടേയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. യുവാക്കളെ സഹകരണ ബാങ്കുകളുടെ നിക്ഷേപകരാക്കി മാറ്റേണ്ടതുണ്ട്. ഇതിനായി ആധുനിക ബാങ്കിങ് സൗകര്യങ്ങള്‍ നൽകാന്‍ സഹകരണ ബാങ്കുകള്‍ക്ക് കഴിയണം. പുത്തന്‍ തലമുറ ബാങ്കുകളും ദേശസാത്കൃത ബാങ്കുകളുമായി മത്സരിച്ചാണ് സഹകണ ബാങ്കുകള്‍ നിലനില്‍ക്കുന്നത്. കേരള ബാങ്കിെൻറ രൂപവത്കരണത്തോടെ കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങളുടെ ശാക്തീകരണം സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ മുരളി പെരുനെല്ലി സാന്ത്വന പെന്‍ഷന്‍ വിതരണവും കെ. രാജന്‍ വെബ്‌സൈറ്റ് ഉദ്ഘാടനവും നിര്‍വഹിച്ചു. സഹകരണ സംഘം സെക്രട്ടറി കെ.വി. വിനോദന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്തംഗം സിജി മോഹന്‍ദാസ്, അന്തിക്കാട് പഞ്ചായത്ത് പ്രസിഡൻറ് എ.വി. ശ്രീവത്സന്‍, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ മേനുജ പ്രതാപന്‍, സഹകരണ സംഘം ജോയൻറ് രജിസ്ട്രാര്‍ പി.കെ. സതീഷ്‌കുമാര്‍, സഹകരണ സംഘം അസി. രജിസ്ട്രാര്‍ കെ.ഒ. പയസ്സ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.