കോൾ മേഖലയിൽ ലക്ഷ്യം 10,000 ഏക്കർ കൃഷി - മന്ത്രി സുനിൽകുമാർ

തൃശൂർ: കോൾ മേഖലയിൽ ഇരിപ്പൂകൃഷി ചെയ്യുന്നതി​െൻറ പ്രഖ്യാപനം നാലിന് കലക്ടറുടെ ചേംബറിൽ നടത്താൻ മന്ത്രി വി.എസ്. സുനിൽ കുമാറി​െൻറ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ തീരുമാനം. കൃഷി നടത്തിപ്പിനുള്ള നിർവാഹക സമിതിയും രൂപവത്കരിച്ചു. ഇരിപ്പൂ കൃഷി ചെയ്യുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ വിവിധ കോൾപടവ് ഭാരവാഹികൾ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. കോൾമേഖലയിൽ പതിനായിരം ഏക്കർ കൃഷിയാണ് ലക്ഷ്യംവെക്കുന്നതെന്നും തൃശൂർ, പൊന്നാന്നി കോൾ മേഖലകളെ പൂർണമായും ഇരിപ്പൂകൃഷി മേഖലയാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. കോൾ മേഖലയിൽ പെട്ടിയും പറയും അഞ്ചു വർഷം കൊണ്ട് പൂർണമായും ഒഴിവാക്കാൻ 55 കോടി രൂപയാണ് സർക്കാർ നീക്കിവെച്ചത്. ഈ വർഷം പത്തിടത്ത് വെർട്ടിക്കൽ പമ്പിങ്ങിനുള്ള സാമഗ്രികൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ഇരിപ്പൂകൃഷി ചെയ്യുന്ന കോൾ പാടങ്ങൾക്ക് മുൻഗണന നൽകും. മോട്ടോറുകൾക്ക് വൈദ്യുതി കണക്ഷൻ നൽകാൻ വകുപ്പ് ഒരാഴ്ച വരെ താമസിക്കുന്നതായി കർഷകർ ചൂണ്ടിക്കാട്ടിയപ്പോൾ ഇത്തരം സംഭവങ്ങൾ ഈ വർഷം ഉണ്ടാവില്ലെന്ന് കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ പ്രസാദ് മാത്യു ഉറപ്പ് നൽകി. ആദ്യവിളയ്ക്ക് പഞ്ചായത്തിൽ നിന്നു കിട്ടുന്ന ആനുകൂല്യങ്ങളൊന്നും രണ്ടാം വിളയ്ക്ക് കിട്ടാത്ത സാഹചര്യത്തിൽ കൃഷി വകുപ്പിൽ നിന്നുള്ള ആനുകൂല്യങ്ങൾ വർധിപ്പിക്കണമെന്ന് കോൾപടവ് ഭാരവാഹികൾ ആവശ്യപ്പെട്ടു. പ്രിൻസിപ്പൽ കൃഷി ഓഫിസർ എൽ. ജയശ്രീ ചെയർപേഴ്സണും ഡോ.വിവൻസി ലെയ്സൺ ഓഫിസറുമായാണ് നിർവാഹക സമിതി രൂപവത്കരിച്ചിരിക്കുന്നത്. കോൾ കർഷക സംഘത്തിൽ നിന്നും പാടശേഖര സമിതികളിൽ നിന്നും അംഗങ്ങളെ സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.