തൃശൂര്‍: പാഞ്ഞാള്‍ തോട്ടത്തില്‍മന കിരാത രുദ്ര ശ്രീവിദ്യാപീഠം വേട്ടേക്കരന്‍ ക്ഷേത്രത്തില്‍ മേയ് ഒമ്പത് മുതല്‍ 12 വരെ കിരാത രുദ്ര യജ്ഞം നടക്കും. ഒമ്പതിന് രാവിലെ ഒമ്പതിന് ആലുവ തന്ത്രവിദ്യാപീഠം പ്രസിഡൻറ് അഴകത്ത് ശാസ്തൃ ശര്‍മ്മന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് വൈക്കം വിജയലക്ഷ്മിയുടെ സംഗീതകച്ചേരിയും വൈകിട്ട് ഏഴിന് കലാമണ്ഡലം ഗോപിയുടെ കഥകളിയും അരങ്ങേറും. 10-ന് രാവിലെ ഒമ്പതിന് അനില്‍ദാസ് കോഴിക്കോടിെൻറ ഹിന്ദുസ്ഥാനി കച്ചേരി, ഭജന, വഞ്ചിപ്പാട്ട്, ജുഗല്‍ബന്ദി, സഹസ്രദീപക്കാഴ്ച, ക്ലാസിക്കല്‍ ഡാന്‍സ് എന്നിവയുണ്ടാകും. രാത്രി എട്ടിന് കിരാതപാര്‍വതിയുടെ മുല്ലക്കല്‍ പാട്ട്, കളം പൂജ, കളം പാട്ട് എന്നിവയും നടക്കും. 11-ന് വയലിന്‍ കച്ചേരി, ഓട്ടന്തുള്ളല്‍, കോമഡി മെഗാഷോ, വേട്ടേക്കരെൻറ മുല്ലക്കല്‍പാട്ട്, കളംപൂജ, കളംപാട്ട് എന്നിവ നടക്കും. 12-ന് വേട്ടേക്കരെൻറ എഴുന്നള്ളിപ്പ്, കിരാത രുദ്ര ഹോമം, കാവടിയാട്ടം, തായമ്പക, മുല്ലക്കല്‍ പാട്ട്, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ മേളത്തോടുകൂടി വേട്ടേക്കരന്‍ എഴുന്നള്ളത്ത്, കളം പൂജ, കളം മാക്കല്‍ എന്നിവക്കു ശേഷം 11-ന് പന്തീരായിരം നാളികേരമേറ് നടക്കും. യജ്ഞസമിതി അംഗങ്ങളായ രചന നാരായണന്‍കുട്ടി, പി.ജി. രവീന്ദ്രൻ, കലാമണ്ഡലം കൃഷ്ണകുമാർ, പ്രശാന്ത് തൃശൂർ, പ്രദീപ് പാലക്കല്‍ എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.