സ്നേഹജലം പദ്ധതി

എരുമപ്പെട്ടി: ദാഹിച്ചെത്തുന്ന യാത്രക്കാർക്ക് കുടിവെള്ളം ലഭ്യമാക്കി വാട്സ്ആപ്പ് കൂട്ടായ്മ. എരുമപ്പെട്ടിയിലെ 'സ്ട്രെയിഞ്ചേഴ്സ്' എന്ന വാട്സ്ആപ്പ് കൂട്ടായ്മയാണ് എരുമപ്പെട്ടി കടങ്ങോട് റോഡ് ജങ്ഷനിലെ ബസ്സ്റ്റോപ്പിനു സമീപം മൺകൂജയിൽ കുടിവെള്ളം ലഭ്യമാക്കിയത്. 'സ്നേഹ ജലം' എന്ന് പേരിട്ട പദ്ധതി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാട്സ്ആപ്പ് കൂട്ടായ്മയുടെ അംഗം കൂടിയായ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. ബസന്ത് ലാൽ പദ്ധതി ഉദ്ഘാടനം ചെയ്തു. സുധീഷ് പറമ്പിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം വി.സി. ബിനോജ്, എരുമപ്പെട്ടി എസ്.ഐ വി.പി. സബീഷ്, അമ്പലപ്പാട്ട് മണികണ്ഠൻ, മഹേശ്വരൻ, എം.എ. ഉസ്മാൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.