തൃശൂർ: കേരള ശനി, ഞായർ ദിവസങ്ങളിൽ ചാലക്കുടി സി.കെ.എം.എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ശനിയാഴ്ച രാവിലെ 11ന് ഡോ. മധുര സ്വാമിനാഥൻ ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയർമാൻ ബി.ഡി. ദേവസി എം.എൽ.എ അധ്യക്ഷത വഹിക്കും. പരിസ്ഥിതി, വികസനം, ആരോഗ്യം, വിദ്യാഭ്യാസം, ഊർജം, ജൻറർ തുടങ്ങി വിവിധ മേഖലകളിലെ പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും രണ്ട് ദിവസത്തെ സമ്മേളനത്തിൽ ചർച്ച ചെയ്യും. ഓൺലൈൻ സെമിനാർ തൃശൂർ: വനിത ശിശു വികസന വകുപ്പ് നിഷിെൻറ ആഭിമുഖ്യത്തിൽ 'ക്ലബ് ഫൂട്ട് വൈകല്യത്തെ എങ്ങനെ നേരിടാം'വിഷയത്തിൽ ഓൺലൈൻ സെമിനാർ നടത്തും. ശനിയാഴ്ച രാവിലെ 10.30 മുതൽ ഉച്ചക്ക് 12.55 വരെ തത്സമയ സംേപ്രക്ഷണം ജില്ല വനിത ശിശു സംരക്ഷണ യൂനിറ്റിൽ നടത്തും. ഫോൺ: 0487-2364445.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.