നോക്കുകുത്തിയായി ജില്ലയിലെ മൂന്ന്​ അഭയകേന്ദ്രങ്ങൾ

തൃശൂർ: ജില്ലയിലെ കുട്ടികൾക്കായുള്ള മൂന്ന് അഭയകേന്ദ്രങ്ങൾ നോക്കുകുത്തികളായി കിടക്കുകയാണ്. ഗേൾസ്ഹോം, നിർഭയഹോം, പ്ലേയ്സ് ഒാഫ് സേഫ്റ്റിയും കെട്ടിടങ്ങളും നിർമാണം കഴിഞ്ഞ് മാസങ്ങളായി. ഇതിൽതന്നെ ഗൗരവ കുറ്റകൃത്യങ്ങൾ ചെയ്യുന്ന കുട്ടികളെ പുനരധിവസിപ്പിക്കുന്ന പ്ലേയ്സ് ഒാഫ് സേഫ്റ്റിയുടെ നിർമാണം കഴിഞ്ഞിട്ട് രണ്ടര വർഷത്തോളമായി. ഒന്നര വര്‍ഷം മുമ്പേ നിർമാണം കഴിഞ്ഞ ഗേള്‍സ് ഹോമും അര വർഷം പിന്നിട്ട നിര്‍ഭയ ഹോമും ഇപ്പോഴും തുറന്നുകൊടുത്തിട്ടില്ല. നിര്‍ഭയ ഹോമിന് ജലവും വൈദ്യുതിയും ഒപ്പം ജീവനക്കാരുമാണ് വേണ്ടത്. പ്രത്യേക സംരക്ഷണം ആവശ്യമുള്ള പെണ്‍കുട്ടികള്‍ക്കുള്ള ഗേള്‍സ് ഹോമി​െൻറ അവസ്ഥയും തഥൈവ. രാമവർമപുരം ചില്‍ഡ്രന്‍സ് ഹോമിനോട് ചേർന്നുള്ള പ്ലെയ്‌സ് ഓഫ് സേഫ്റ്റി കെട്ടിട സമുച്ചയവും ഇതുപോലെ തന്നെ നിസാര കാര്യങ്ങളിലാണ് പൂട്ടികിടക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോക്‌സോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലയായിട്ടും പ്രത്യേക പരിരക്ഷ ആവശ്യമുള്ള കുട്ടികളോട് കടുത്ത അനീതിയാണുള്ളത്. പോക്സോ കോടതി വേണം തൃശൂർ: കുട്ടികളുടെ കേസുകൾ പരിഗണിക്കുന്നതിനായി പോക്സോ കോടതികൾ സ്ഥാപിക്കണമെന്ന ഉത്തരവ് പാലിക്കുന്നില്ല. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ മാത്രമാണ് സംസ്ഥാനത്ത് പോക്സോ കോടതിയുള്ളത്. ജില്ലയിൽ ഏറ്റവും തിരക്കേറിയ ഫാസ്റ്റ് അഡീഷനൽ സെഷൻ കോടതിയിലാണ് കുട്ടികളുടെ കേസുകൾ എടുക്കുന്നത്. അയ്യന്തോളിൽ കോടതി സമുച്ചയം ഉദ്ഘാടനം ചെയ്തപ്പോൾ പോക്സോ കോടതിക്ക് ഇടം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. അതും ഇല്ലാതായി. ഒന്നാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതിയിലാണ് നിലവില്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നത്. സെഷന്‍സ് കോടതിയിലെ മറ്റു കേസുകളുടെ ആധിക്യം മൂലം പോക്‌സോ കേസുകള്‍ വേണ്ടവിധം കൈകാര്യം ചെയ്യാനാകാത്ത സാഹചര്യമാണുള്ളത്. കേസുകള്‍ അനന്തമായി നീണ്ടു പോകുന്നതിനാല്‍ ഇരകളായ കുട്ടികളും കുടുംബവും കേസില്‍നിന്ന് പിന്മാറുകയാണ്. പോക്‌സോ നിയമത്തി​െൻറ അന്തസത്ത കാത്തുസൂക്ഷിക്കണമെങ്കില്‍ പ്രത്യേക പോക്‌സോ കോടതി സ്ഥാപിച്ച് വിചാരണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാവശ്യമായ സാഹചര്യമൊരുക്കുകയാണ് വേണ്ടതെന്നാണ് ചൈൽഡ്ലൈൻ അധികൃതർ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.