തൃശൂർ: കുട്ടികൾക്ക് എതിരായ അതിക്രമങ്ങൾ ജില്ലയിൽ വർധിക്കുന്നതായി കണക്കുകൾ. ഇൗ വർഷം മാർച്ച് വരെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ 74 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രതിമാസം 15 എന്ന തോതിൽ വരുമിത്. 2014ൽ 127 കേസുകൾ ആയിരുന്നത് 15ൽ 159തായി ഉയർന്നു. 2016ൽ 30ഉം പിറ്റേവർഷം 197 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വീട്ടിലും സ്കൂളിലും പൊലീസ് സ്റ്റേഷനിൽവരെ കേസുകൾ പലതും മൂടിവെക്കപ്പെടുന്ന പ്രവണതയാണുള്ളതെന്നും അല്ലാത്ത പക്ഷം കേസിെൻറ എണ്ണം ഇതിലും കൂടുമെന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതർ പറയുന്നു. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളുടെ കേസുകളാണ് റിേപ്പാർട്ട് ചെയ്യുന്നതിൽ അധികവും. ഇതിൽ 30 ശതമാനത്തിലധികം ലൈംഗിക അതിക്രമങ്ങൾ സംബന്ധിച്ചുള്ളതാണ്. പ്രീപ്രൈമറി മുതൽ പ്ലസ്ടുവരെ കുട്ടികൾ പീഡിപ്പിക്കപ്പെടുന്നുണ്ട്. അതേസമയം, കുട്ടികൾക്ക് എതിരായ അതിക്രമക്കേസുകൾ സമയബന്ധിതമായി തീർപ്പാക്കാനുമാവുന്നില്ല. പോക്സോ കേസുകൾ ഒരു വർഷത്തിനകം തീർപ്പാക്കണമെന്നാണ് നിയമം. ആറു വർഷം പിന്നിടുേമ്പാൾ ജില്ലയിൽ തീർപ്പാക്കിയ പോക്സോ കേസുകൾ വെറും 37 എണ്ണം മാത്രം. ആറുവർഷം പഴക്കമുള്ള കേസുകൾ അടക്കം 845 കേസുകളാണ് വിചാരണ കാത്തുകിടക്കുന്നത്. ലൈംഗികാതിക്രമക്കേസുകളില്‍ 60 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണം. കുറ്റപത്രം സമര്‍പ്പിച്ച് 30 ദിവസത്തിനകം ഇരയുടെ മൊഴി രേഖപ്പെടുത്തുകയും വേണം. ഒരു വര്‍ഷത്തിനകം കേസില്‍ അന്തിമവിധി പ്രഖ്യാപിക്കണമെന്നുമാണ് നിയമം അനുശാസിക്കുന്നത്. എന്നാൽ ഇക്കാര്യം കടലാസിൽ മാത്രം ഒതുങ്ങുകയാണ്. അതിനിടെ ജില്ലയിൽ കുട്ടികൾക്ക് എതിരായ അതിക്രമങ്ങളിൽ പൊലീസ് കേസ് 2016ൽ 191 ആയിരുന്നു. 2017ൽ 184 ആയി കുറഞ്ഞു. ഈ വർഷം മൂന്ന് മാസം പിന്നിടുേമ്പാൾ 100 കേസുകളിൽ എത്തിനിൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.