സ്ഥിരംതൊഴില്‍ ഇല്ലാതാക്കല്‍ നിയമം; ചെറുത്തുനിൽപ്പ് അനിവാര്യം^ സി.എന്‍. ജയദേവന്‍ എം.പി

സ്ഥിരംതൊഴില്‍ ഇല്ലാതാക്കല്‍ നിയമം; ചെറുത്തുനിൽപ്പ് അനിവാര്യം- സി.എന്‍. ജയദേവന്‍ എം.പി ഇരിങ്ങാലക്കുട: സ്ഥിരംതൊഴില്‍ ഇല്ലാതാക്കല്‍ നിയമം സര്‍ക്കാര്‍ സേവനമേഖലയില്‍ ഉൾപ്പെടെ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്ന് സി.എന്‍. ജയദേവന്‍ എം.പി. ഇതിനെതിരെ ജീവനക്കാരുടെ ഭാഗത്തുനിന്ന് ശക്തമായ ചെറുത്തുനില്‍പ് രൂപപ്പെടേണ്ടതുണ്ടെന്നും ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ തിരുത്തല്‍ ശക്തിയാവാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ ശ്രദ്ധിക്കണമെന്നും എം.പി പറഞ്ഞു. ജോയൻറ് കൗണ്‍സില്‍ ജില്ല സമ്മേളനത്തി​െൻറ ഭാഗമായി ടൗണ്‍ഹാളില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയര്‍മാന്‍ പി. മണി അധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ. ശ്രീകുമാര്‍, അഗ്രികള്‍ച്ചര്‍ യൂനിവേഴ്‌സിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി സി.വി. പൗലോസ്, ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി ജോളി, ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ജില്ല സെക്രട്ടറി ടി.വി. രാമചന്ദ്രന്‍, ജോയൻറ് കൗണ്‍സില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം എം.കെ. ഉണ്ണി, കെ.എ. ശിവന്‍, കെ.ആര്‍. പൃഥ്വിരാജ് തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി നഗരത്തില്‍ വിളംബര റാലി നടത്തി. വ്യാഴാഴ്ച രാവിലെ ടൗണ്‍ഹാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ ജില്ലയിലെ പതിനൊന്ന് മേഖലകളില്‍നിന്ന് മുന്നൂറ് പ്രതിനിധികള്‍ പങ്കെടുക്കും. പ്രതിനിധി സമ്മേളനം സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ് ഉദ്ഘാടനം ചെയ്യും. പ്രമേയാവതരണം, പൊതുചര്‍ച്ച, തെരഞ്ഞെടുപ്പ് ഉൾപ്പെടെ സമ്മേളനം വൈകീട്ട് ആറോടെ സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.