തൃശൂര്‍: വിഷു വിപണിക്ക് മേടച്ചൂടിനേക്കാൾ ചൂട്. വിഷുപ്പുടവയും കണിയൊരുക്കാനുള്ള വകയും തേടി ജനം ഒഴുകിയതോടെ നഗരം വിഷുത്തിരക്കിലായി. വാഹനത്തിരക്കിൽ നഗരം വീർപ്പുമുട്ടി. ശക്തന്‍ നഗര്‍ മാര്‍ക്കറ്റിലും തെരുവോര വിപണിയിലും കച്ചവടം പൊടിപൊടിച്ചു. കോര്‍പറേഷന്‍ പരിസരം, ജയ്ഹിന്ദ് മാര്‍ക്കറ്റ്, ശക്തന്‍ നഗര്‍ മാര്‍ക്കറ്റ്, പട്ടാളം റോഡ് തുടങ്ങിയിടങ്ങളിലെല്ലാം കനത്ത തിരക്ക് അനുഭവപ്പെട്ടു. കുറഞ്ഞ െചലവില്‍ വിഷു ആഘോഷിക്കാനുള്ള എല്ലാ വിഭവങ്ങളും അണിനിരത്തി തെരുവോര വിപണിയും ആഘോഷനിറവിലായിരുന്നു. വിവിധ തരം തുണിത്തരങ്ങള്‍, ഫാന്‍സി ആഭരണങ്ങള്‍, വീട്ടുപകരണങ്ങള്‍, കണിക്കൊന്ന, കണിവെള്ളരി തുടങ്ങി വിഷു ആഘോഷം കെങ്കേമമാക്കാനുള്ളതെല്ലാം തെരുവില്‍ റെഡിയായിരുന്നു. പൂരം പ്രദര്‍ശന നഗരി, ശക്തന്‍ നഗറിലെ മണ്‍പാത്ര വിപണന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും കച്ചവടം പൊടിപൊടിച്ചു. പലയിടത്തെയും ഗതാഗതക്കുരുക്ക് അഴിക്കാൻ പൊലീസ് നന്നേ വിയർത്തു. പോസ്റ്റോഫിസ് റോഡ്, ചെട്ടിയങ്ങാടി, കെ.എസ്.ആര്‍.ടി.സി, ഹൈറോഡ്, ഷൊര്‍ണൂര്‍ റോഡ്, പാട്ടുരായ്ക്കല്‍, പൂങ്കുന്നം എന്നിവിടങ്ങളിലെല്ലാം രാവേറുവോളവും കുരുക്കായിരുന്നു. ഇതിനിടെ വിവിധ സംഘടനകളുടെ പ്രകടനങ്ങളും കൂടിയായതോടെ തിരക്കിലായ നഗരവും പൊലീസും ഏറെ വലഞ്ഞു. കണിക്കൊന്നക്കും വെള്ളരിക്കും പൊന്നുംവില തൃശൂർ: കണിവിഭവങ്ങളിൽ പ്രധാനപ്പെട്ടതിനെല്ലാം വൻ വിലയായിരുന്നു. മേടമെത്തും മുമ്പേ പൂത്ത് വിടർന്ന കണിക്കൊന്നക്ക് വിഷുത്തലേന്ന് പൊന്നും വിലയായി. ഒരിതളടങ്ങിയ പിടി പൂവിന് 20 രൂപയാണ് ഈടാക്കിയിരുന്നത്. വൈകുന്നേരമായതോടെ ഇത് അമ്പത് രൂപ വരെയെത്തി. നല്ലയിനം സ്വർണ വർണ വെള്ളരിക്ക് 100 രൂപ വരെ ഈടാക്കി. 50 രൂപ മുതലായിരുന്നു വിൽപന. എന്നിട്ടും ആവശ്യക്കാരേറെയായിരുന്നു. ഔദ്യോഗിക ഫലമായതിെൻറ അഭിമാനത്തോെടയാണ് ഇത്തവണ ചക്ക വിപണിയിലെത്തിയത്. 60 രൂപ മുതലാണ് ചക്ക വിൽപന നടന്നത്. സ്വർണത്തിെൻറ വില ശനിയാഴ്ച ഗ്രാമിന് 2900 രൂപയായി. ഒരാഴ്ചക്കിടെ 55 രൂപയാണ് വർധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.