പൂരം: റെയിൽവേക്ക്​ എം.പി കത്ത്​ നൽകി

തൃശൂർ: തൃശൂർ പൂരത്തോടനുബന്ധിച്ച് ട്രെയിൻ യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സി.എൻ. ജയദേവൻ എം.പി റെയിൽവേ അധികൃതർക്ക് കത്ത് നൽകി. തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ നൽകിയ നിവേദനത്തെ തുടർന്നാണ് എം.പി തിരുവനന്തപുരം, പാലക്കാട് ഡിവിഷനൽ റെയിൽവേ മാനേജർമാർക്ക് കത്തയച്ചത്. പൂരത്തിനെത്തുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ സ്റ്റേഷനിൽ ഒരുക്കണം. അധിക ടിക്കറ്റ് കൗണ്ടറുകൾ പ്രവർത്തിപ്പിക്കുകയും സുരക്ഷക്കും ക്രമസമാധാന പാലനത്തിനും കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും വേണം. നഗരത്തിലെ ഗതാഗതത്തിരക്ക് കണക്കിലെടുത്ത് കൂടുതൽ ട്രെയിനുകൾക്ക് പൂങ്കുന്നത്ത് താൽക്കാലിക സ്റ്റോപ് അനുവദിക്കണമെന്നും എം.പി കത്തിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.