ഡോക്ടർമാരുടെ സമരം: രോഗികൾ വലയുന്നു

തൃശൂർ: ഗവ. ഡോക്ടര്‍മാരുടെ സമരം രണ്ട് ദിവസം പിന്നിട്ടതോടെ രോഗികള്‍ ദുരിതത്തിൽ. മെഡിക്കല്‍ കോളജിലെ പി.ജി ഡോക്ടര്‍മാരും തിങ്കളാഴ്ച സമരം ആരംഭിക്കും. ഒ.പി സമയം ദീര്‍ഘിപ്പിച്ചത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയഷൻ വെള്ളിയാഴ്ച മുതല്‍ മെഡിക്കല്‍ കോളജ് ഒഴികെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ പണിമുടക്കുന്നത്. അത്യാഹിത വിഭാഗത്തിലേ ഡോക്ടര്‍മാര്‍ മാത്രമാണ് ജോലി ചെയ്യുന്നത്. പണിമുടക്കുന്ന ഡോക്ടര്‍മാര്‍ ശനിയാഴ്ച മുതല്‍ ഹാജര്‍ ബുക്കില്‍ ഒപ്പിടുന്നത് നിര്‍ത്തി. സമരം ശക്തമാക്കുന്നതി​െൻറ ഭാഗമായി ഡോക്ടര്‍മരുടെ യോഗം തൃശൂരില്‍ ചേര്‍ന്ന് തുടര്‍ നടപടികൾ ആസൂത്രണം ചെയ്തു. അതിനിടെ, തൃശൂര്‍ മെഡിക്കല്‍ കോളജിലെ പി.ജി ഡോക്ടര്‍മാര്‍ തിങ്കളാഴ്ച മുതല്‍ നിസ്സഹകരണ സമരം ആരംഭിക്കും. മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ വേണ്ടത്ര സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെ നടത്തിയ പരിഷ്‌കാര നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം. ഇതി​െൻറ ഭാഗമായി തിങ്കളാഴ്ച രാവിലെ രണ്ട് മണിക്കൂര്‍ ജോലി ബഹിഷ്‌കരിക്കും. ഇതിനിടെ രോഗികളുടെ ജീവൻ വെച്ച് ഡോക്ടർമാർ വിലപേശുകയാണെന്ന് പി.യു.സി.എൽ ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് പി.യു.സി.എൽ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ജനറൽ ആശുപത്രിക്ക് മുന്നിൽ സമരം നടത്തുമെന്ന് പ്രസിഡൻറ് ടി.കെ. വാസുവും സെക്രട്ടറി രാമചന്ദ്രൻ പേനകവും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.