തൃശൂർ: നിത്യചൈതന്യയതിയുടെ നിത്യപ്രേമ സ്മരണയിൽ ചൊവ്വാഴ്ച 'പാട്ടും കൂട്ടും' കൂടിച്ചേരൽ നടത്തുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് മൂന്നിന് സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിലാണ് ഒത്തുചേരൽ. കലാക്ഷേത്ര മലപ്പുറം പ്രസിദ്ധീകരിക്കുന്ന രഘു കെ. വണ്ടൂരിെൻറ 'ഗുരുനിത്യ: യുക്തിയും ആത്മീയതയും' പുസ്തകത്തിെൻറ പ്രകാശനവും പ്രഭാഷണവും നടക്കും. ഓടക്കുഴൽ സംഗീതവുമായി ഉമേഷ് സുധാകരൻ, കവിതാവതരണവുമായി ഞെരളത്ത് ഹരിഗോവിന്ദൻ, കർണാടക സംഗീതവുമായി ലെനിൻ, രഹ്ന ലെനിൻ, തൃശൂർ രാജേന്ദ്രൻ (വയലിൻ), തൃശൂർ കെ.എം.എസ്. മണി (മൃദംഗം), വെള്ളാന്നൂർ ശ്രീജിത്ത് (ഘടം) എന്നിവർ ഒത്തുചേരലിെൻറ ഭാഗമാകും. വൈകീട്ട് 5.30ന് പുസ്തക പ്രകാശനം നിരൂപകൻ ആഷാമേനോൻ നിർവഹിക്കും. 'ഗുരുവിലെ യുക്തിയും ആത്മീയതയും' വിഷയത്തിൽ സുനിൽ പി. ഇളയിടം പ്രഭാഷണം നടത്തും. വി.കെ. ശ്രീരാമൻ, റോസി തമ്പി, അജിത എന്നിവർ സംസാരിക്കും. സാബുരാജ്, ദേവൂട്ടി ഗുരുവായൂർ, രഘു കെ. വണ്ടൂർ, സുമേഷ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. മലയാളി സാസ്കാരിക സംഗമം തൃശൂർ: മലയാളി സാംസ്കാരികം ചാരിറ്റബിൾ ട്രസ്റ്റിെൻറ മലയാളി സാംസ്കാരിക സംഗമം ഇൗ മാസം 22ന് നടക്കുമെന്ന് മാനേജിങ് ട്രസ്റ്റി വി. ഗിരീശൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുക്കപ്പെട്ട ദൃശ്യമാധ്യമ പ്രവർത്തകർക്ക് 'മലയാളി മുദ്ര' പുരസ്കാരം നൽകും. പുരസ്കാര വിതരണം ഹൈകോടതി ജഡ്ജി മേരി ജോസഫ് നിർവഹിക്കും. ട്രസ്റ്റിെൻറ ലോഗോ പ്രകാശനവും വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർഥികൾക്കുള്ള സമ്മാന വിതരണവും പി.എസ്.സി ചെയർമാൻ എം.കെ. സക്കീർ നിർവഹിക്കും. എം.ആർ. മനോജ്കുമാർ, അനിത ഷാജി, സി. മല്ലിക, ദീപ ഗോപിനാഥൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.