കുടിവെള്ള പദ്ധതി ഉദ്​ഘാടനം

പഴയന്നൂര്‍: ഗ്രാമപഞ്ചായത്തിലെ നമ്പത്തൊടി കുടിവെള്ള പദ്ധതി യു.ആര്‍. പ്രദീപ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. തങ്കമ്മ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശോഭന രാജന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. പത്മകുമാര്‍, വി. തങ്കപ്പന്‍, രുഗ്മിണി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പ്രതിഷേധ പ്രകടനം ചേലക്കര: ജമ്മു-കശ്മീരിൽ പെൺകുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് ചേലക്കര നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധയോഗം മണ്ഡലം ജനറൽ സെക്രട്ടറി ടി.കെ. സെയ്തലവി ഉദ്ഘാടനം ചെയ്തു. പി.എം. റഫീഖ് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ല ട്രഷർ പി.എം. മുസ്തഫ, പി.എം. റഷീദ്, റസാഖ് തൊഴുപ്പാടം, കെ.എച്ച്. ജലീൽ, ടി.എച്ച്. ഷെരീഫ്, മുഹമ്മദലി പത്തുകുടി, ബി. സിദ്ദീഖ്, ഹൈദ്രു, ഇ.എച്ച്. യൂസഫ് ഫൈസൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.