അംബേദ്കർ ജയന്തി ആഘോഷിച്ചു

തൃശൂർ: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വ്യാപക ദലിത് പീഡനം അരങ്ങേറുന്നത് നേതാക്കളുടെ ചാതുർവർണ്യ മനോഭാവത്തി​െൻറ ഭാഗമാണെന്ന് സി.എൻ. ജയദേവൻ എം.പി പറഞ്ഞു. അംബേദ്കർ ജയന്തി ആഘോഷത്തോടനുബന്ധിച്ച് ബി.കെ.എം.യു ജില്ല കമ്മിറ്റി തൃശൂരിൽ സംഘടിപ്പിച്ച 'ദലിത് സമൂഹവും സമകാലിക ഇന്ത്യയും' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് വി.എസ്. പ്രിൻസ് അധ്യക്ഷത വഹിച്ചു. ബി.കെ.എം.യു സംസ്ഥാന പ്രസിഡൻറ് എ.കെ. ചന്ദ്രൻ, ജില്ല സെക്രട്ടറി സി.സി. മുകുന്ദൻ, ടി.എം. ബാബു, രജനി കരുണാകരൻ, പി.എസ്. ജയൻ, റോയ് കെ. പോൾ എന്നിവർ സംസാരിച്ചു. ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനം ബി.ജെ.പി ജില്ല കമ്മിറ്റി ആഘോഷിച്ചു. ജില്ല പ്രസിഡൻറ് എ. നാഗേഷ് ഉദ്ഘാടനം ചെയ്തു. പട്ടികജാതി മോർച്ച സംസ്ഥാന സെക്രട്ടറി സർജു തൊയക്കാവ്, ബി.ജെ.പി ജില്ല ട്രഷറർ ഇ.വി. കൃഷ്ണൻ നമ്പൂതിരി, സംസ്ഥാന കൗൺസിൽ അംഗം ഇ.എം. ചന്ദ്രൻ, പട്ടികജാതി മോർച്ച ജില്ല ജനറൽ സെക്രട്ടറിമാരായ ശശി മരുതയൂർ, സജീവൻ പള്ളത്ത്, തൃശൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പ്രദീപ് കുമാർ, ബിനീഷ്, രാജൻ പുഞ്ചക്കരി, എം.എസ്. വാസു എന്നിവർ സംസാരിച്ചു. പട്ടികജാതി-പട്ടികവർഗ സംസ്ഥാന കമ്മിറ്റി ആഭിമുഖ്യത്തിൽ . ഡി.സി.സി ജനറൽ സെക്രട്ടറി പി.കെ. ജോൺ ഉദ്ഘാടനം െചയ്തു. ചെയർമാൻ പി.ജി. വേലായുധൻ അധ്യക്ഷത വഹിച്ചു. കഥാകൃത്ത് ഷീലാജി മുഖ്യപ്രഭാഷണം നടത്തി. കെ.കെ. വേണുഗോപാലൻ, കെ.വി. കുമാരൻ, ജില്ല പ്രസിഡൻറ് ബാലൻ കെ. വടക്കേടത്ത്, ഇന്ദിര ഉത്തമൻ, ജോയ്സി ചേലക്കര, കരിന്നൂർ തവരാജ്, പി.കെ. സുബ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.