ഇരിങ്ങാലക്കുട: കൂടൽമാണിക്യം ഉത്സവത്തോടനുബന്ധിച്ച് കുട്ടംകുളത്തിെൻറ സമീപത്ത് നിർമിച്ചു കൊണ്ടിരിക്കുന്ന അലങ്കാര പന്തലിെൻറ നിർമാണം സുരക്ഷ മുൻനിർത്തി കെ.എസ്.ഇ.ബി തടഞ്ഞു. 11 കെ.വി ലൈനിെൻറ തൊട്ടടുത്തു കൂടി അലങ്കാര പന്തൽ നിർമിക്കുന്നത് അപകടത്തിന് വഴിയൊരുക്കുമെന്ന മുന്നറിയിപ്പോടെയാണ് നിർമാണം കെ.എസ്.ഇ.ബി തടഞ്ഞത്. അപകടകരമായ രീതിയിലാണ് പന്തൽ നിർമാണം നടക്കുന്നതെന്ന് കെ.എസ്.ഇ.ബി ജീവനക്കാർ പറഞ്ഞു. ഉത്സവസമയത്ത് ലക്ഷക്കണക്കിനാളുകളും വാഹനങ്ങളും കടന്നുപോകുന്ന റോഡിൽ നിർമിക്കുന്ന ബഹുനില പന്തൽ കാറ്റോ മഴയോ ഉണ്ടായി ഉലഞ്ഞാൽ വൻ വിപത്തായിരിക്കും ഉണ്ടാകുകയെന്ന് ഭക്തജനങ്ങളും സമീപത്തുള്ള കച്ചവടക്കാരും പരാതിപ്പെട്ടു. കുട്ടംകുളം തന്നെ അപകടാവസ്ഥയിലാണ്. പന്തലിന് മുനിസിപ്പാലിറ്റിയിൽനിന്ന് നിർമാണ അനുമതി വാങ്ങിയിട്ടില്ലെന്ന് മുനിസിപ്പൽ അധികൃതർ പറഞ്ഞു. പന്തലിെൻറ കാര്യം തങ്ങളെ അറിയിച്ചിട്ടില്ലെന്ന് അസി. എക്സി. എൻജിനീയർ പറഞ്ഞു. ഇങ്ങനെയൊരു പന്തൽ ഉത്സവത്തിെൻറ സുരക്ഷയെ ബാധിക്കുന്നതിനാൽ അപകടം കുറഞ്ഞ ഭാഗത്തേക്ക് മാറ്റി നിർമിക്കാൻ ദേവസ്വം നടപടി സ്വീകരിക്കണമെന്ന് ഭക്തജനങ്ങളും കച്ചവടക്കാരും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.