ചാലക്കുടി: ചാലക്കുടിപ്പുഴയെ സംരക്ഷിക്കാന്‍ 17ന് മൂന്നിന് അന്നമനടയില്‍ ജനകീയ കണ്‍വെന്‍ഷന്‍ നടത്താന്‍ നിറ്റ ജലാറ്റിന്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരുടെ അടിയന്തരയോഗം തീരുമാനിച്ചു. ചാലക്കുടിപ്പുഴയിലേക്ക് നിറ്റ ജലാറ്റിന്‍ കമ്പനി പതിറ്റാണ്ടുകളായി നടത്തിവരുന്ന രാസ-ഖരമലിനീകരണം വിലയിരുത്താനും തുടര്‍സമരപരിപാടികള്‍ ആവിഷ്‌കരിക്കാനുമാണ് യോഗം ചേര്‍ന്നത്. ഒരു മാസമായി ആക്ഷന്‍ കൗണ്‍സില്‍ പ്രദേശത്തെ കിണറുകളിലെ ജലത്തിെൻറ പി.എച്ച് മൂല്യം പരിശോധിക്കുകയാണ്. കാടുകുറ്റി, അന്നമനട, പാറക്കടവ് പഞ്ചായത്തുകളിലെ 4000ല്‍പരം കിണറുകളിലെ ജലം പരിശോധിച്ചതില്‍ 3,500ല്‍പരം കിണറുകളിലെയും പി.എച്ച് മൂല്യം 5ല്‍ താഴെയാണ്. ശുദ്ധജലത്തിെൻറ പി.എച്ച് മൂല്യം 6.5നും 7.5നും ഇടയിലായിരിക്കണം. പ്രദേശത്തെ കിണര്‍ ജലത്തില്‍ ആസിഡിെൻറ അംശം വളരെ കൂടുതലാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇതോടെ പുഴയോരവാസികള്‍ പരിഭ്രാന്തിയിലാണ്. ഇതിെൻറ ഉത്തരവാദിത്തം കാതിക്കുടത്തെ നിറ്റ ജലാറ്റിന്‍ കമ്പനിക്കാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ കുറ്റപ്പെടുത്തി. ദിനംപ്രതി കമ്പനി 65 ടണ്‍ രാസമാലിന്യമാണ് പുഴയിലേക്ക് തള്ളുന്നതെന്ന് അവര്‍ ആരോപിച്ചു. ചാലക്കുടിപ്പുഴയുടെ മലിനീകരണം സംബന്ധിച്ച വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയെൻറ ഇടപെടലുകളെ പിന്തുണക്കാനും ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു. 2013 ജൂലൈ 21ന് കാതിക്കുടത്ത് പൊലീസ് നടത്തിയ ലാത്തിച്ചാർജിനെ സംബന്ധിച്ച് ഒരന്വേഷണവും ആകാത്തതില്‍ പ്രതിഷേധം രേഖപ്പെടുത്തി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കുൾപ്പെടെ പരാതി നല്‍കാനും തീരുമാനിച്ചു. എന്‍.ജി.ഐ.എല്‍ ആക്ഷന്‍ കൗണ്‍സില്‍ എന്ന പേര് കാതിക്കുടം ആക്ഷന്‍ കൗണ്‍സില്‍ എന്ന് മാറ്റാനും യോഗം തീരുമാനിച്ചു. ചെയര്‍മാന്‍ ജയന്‍ പട്ടത്ത് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ജെയ്‌സന്‍ പാനിക്കുളങ്ങര, അനില്‍ കാതിക്കുടം, സിന്ധു സന്തോഷ്, വി.കെ. മോഹനന്‍, സിദ്ദീഖ് അന്നമനട, മധു പാലിശേരി, സെബു പാറമ്പേന്‍, നൗഷാദ് ചേമ്പിലക്കാട്ട് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.