തൃശൂർ: ജനകീയ ബാങ്കിങ് നടപ്പാക്കുക, കോർപറേറ്റ് കിട്ടാക്കടം തിരിച്ചു പിടിക്കുക, എഫ്.ആർ.ഡി.െഎ ബിൽ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒാഫ് ഇന്ത്യയുടെ നേതൃത്വത്തിൽ തൃശൂർ കോർപറേഷൻ ഒാഫിസിന് മുന്നിൽ ബുധനാഴ്ച രാവിലെ തുടങ്ങിയ 60 മണിക്കൂർ സത്യഗ്രഹം ഇന്ന് സമാപിക്കും. വൈകീട്ട് അഞ്ചിന് പ്രകടനത്തിനു ശേഷം പൊതുസമ്മേളനത്തോടെയാണ് സത്യഗ്രഹം സമാപിക്കുന്നത്. വ്യാഴാഴ്ച പി.കെ. ബിജു എം.പി സത്യഗ്രഹ പന്തലിലെത്തി. രാജ്യത്തെ ജനങ്ങളുെട ജീവിത സുരക്ഷയും തൊഴിൽ സുരക്ഷയും അപകടത്തിലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോർപറേറ്റുകൾ രാജ്യത്തിെൻറ സമ്പത്ത് കൊള്ളയടിക്കുകയാണ്. അതിന് ഭരണാധികാരികൾ വഴിവിട്ട് സഹായിക്കുന്നു. അധികാരത്തിലെത്താൻ ജനത്തിന് നൽകിയ വാഗ്ദാനങ്ങൾ കേന്ദ്ര സർക്കാർ ലംഘിക്കുകയാണ്. ജനാധിപത്യത്തിെൻറ ശ്രീകോവിലായ പാർലമെൻറിനെപ്പോലും നോക്കുകുത്തിയാക്കി. ഇൗ ജനവിരുദ്ധ നയങ്ങൾ തുറന്നുകാട്ടാൻ അനുവദിക്കാതെ പാർലമെൻറ് നടപടികൾ സ്തംഭിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും എം.പി കുറ്റപ്പെടുത്തി. വിവിധ സംഘടന നേതാക്കളായ വി. ശ്രീകുമാർ, പരമേശ്വരൻ, സി.എ. മോഹനൻ, സുമഹർഷൻ, സുരേഷ്, വിജി കുട്ടൻ, യു.എ. മോഹനൻ, ബാലചന്ദ്രൻ, കെ.ജി. സുധാകരൻ, പി.എം. ശശിധരൻ എന്നിവർ സംസാരിച്ചു. ൈവകീട്ട് സാംസ്കാരിക സദസ്സിൽ കവി കുരീപ്പുഴ ശ്രീകുമാർ, സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി. മോഹനൻ എന്നിവർ സംസാരിച്ചു. തെരുവു നാടകവും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.