തൃശൂർ: ചരിത്രത്തിലാദ്യമായി പങ്കെടുക്കുമെന്ന് ചെയർമാൻ കെ.ബി. മോഹൻദാസ് അറിയിച്ചു. ദേവസ്വം പവലിയെൻറ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10ന് മന്ത്രി എ.സി. മൊയ്തീൻ നിർവഹിക്കും. ദേവസ്വം പ്രസിദ്ധീകരണങ്ങളായ നാരായണീയവും ഭാഗവതവുമടക്കമുള്ള ആധ്യാത്മിക ഗ്രന്ഥങ്ങൾ, ഗുരുവായൂരപ്പെൻറ ലാമിനേറ്റഡ് ഫോട്ടോസ്, പൂജിച്ച സ്വർണം, വെള്ളി ലോക്കറ്റ്, ദേവസ്വം മ്യൂറൽ ആർട്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ വരച്ച ചിത്രങ്ങൾ, വഴിപാടായി ലഭിച്ച വിളക്കുകൾ എന്നിവയുടെ പ്രദർശനവും വിൽപനയും ഉണ്ടാകും. 2019ലെ ദേവസ്വം ഡയറി, കലണ്ടർ, പഞ്ചാംഗം, ഭക്തപ്രിയ മാസിക എന്നിവ ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അഡിമിനിസ്ട്രേറ്റർ സി.സി. ശശിധരൻ, പി. ഗോപിനാഥൻ, എം. വിജയൻ, പ്രമോദ് കളരിക്കൽ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.