തൃശൂർ: പെയിൻ ആൻഡ് പാലിയേറ്റിവ് െകയർ സൊസൈറ്റിക്ക് എം.എൽ.എ ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ അനുവദിക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. കേരള അഗ്രോ മെഷിനറി കോർപറേഷെൻറ (കാംകോ) സഹായധനം സൊസൈറ്റിക്ക് കൈമാറുന്ന ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതികളുടെ വിശദരേഖ സമർപ്പിച്ചാൽ സാമ്പത്തിക വർഷത്തിെൻറ തുടക്കത്തിൽതന്നെ തുക നൽകും. സൊസൈറ്റിക്ക് എം.എൽ.എ ഫണ്ട് നൽകുന്നതിൽ മറ്റ് തടസ്സങ്ങളില്ലെന്നാണ് കരുതുന്നത്. കൃഷിവകുപ്പിെൻറ കീഴിലുള്ള മിക്ക സ്ഥാപനങ്ങളും ലാഭത്തിലാവുകയാണ്. കാംകോയുടെ ലാഭ വിഹിതം ഒരു കോടിയിൽ നിന്ന് നാല് കോടി രൂപയായി ഉയർന്നു. വളരെ നല്ല സംരംഭം എന്ന നിലയിലാണ് പെയിൻ ആൻഡ് പാലിയേറ്റിവ് സൊസൈറ്റിക്ക് എട്ട് ലക്ഷം രൂപ നൽകാൻ തീരുമാനിച്ചത്. സാമൂഹിക രംഗത്തു നൽകുന്ന സംഭാവനകൾ പ്രയോജനപ്പെടുന്നത് ആരാരുമില്ലാതെ വേദന അനുഭവിക്കുന്നവർക്ക് കൈത്താങ്ങാവുമ്പോഴാണ്. ജാതിമത, രാഷ്്ട്രീയ ഭേദമന്യേ പ്രവർത്തിക്കുന്ന സൊസൈറ്റി സമൂഹത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. സഹായധന ചെക്ക് സന്നദ്ധ പ്രവർത്തക ഡോ.കെ. ഗീതാദേവി ഏറ്റുവാങ്ങി. കാംകോ ചെയർമാൻ പി. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. കോർപറേഷൻ ഡെപ്യൂട്ടി മേയർ ബീന മുരളി, ഡി.എം.ഒ ഡോ.കെ. സുഹിത, സൊസൈറ്റി സെക്രട്ടറി കെ. അരവിന്ദാക്ഷൻ, ജോളി തോമസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.