തൃശൂർ: തങ്ങളുടെ പ്രിയ ടീം കേരള എഫ്.സി. ബ്ലാസ്റ്റേഴ്സിനെ തോൽപിച്ചതിനേക്കാൾ തൃശൂർകാർ ആവേശത്തിലായത് മഞ്ഞപ്പടയുടെ താര കളിക്കാരൻ ഇയാൻ ഹ്യൂമിനെ കണ്ടപ്പോഴായിരുന്നു. കുട്ടികളും മുതിർന്നവരും ഒരുപോലെ ഹ്യൂമേട്ടനെ പൊതിഞ്ഞു. മത്സരം കഴിഞ്ഞ് നഗരസഭ സ്റ്റേഡിയത്തിൽ നിന്ന് തിരിച്ചു പോകുേമ്പാഴും ഹ്യൂം കയറിയ കാറിന് ചുറ്റും പുരുഷാരം തിക്കിത്തിരക്കി. ആദ്യ പകുതിയിൽ രണ്ടു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് മുന്നിട്ടു നിൽക്കുേമ്പാഴാണ് ഹ്യൂം പടിഞ്ഞാറേ ഗാലറിയിൽ എത്തിയത്. ഫിറ്റ്നസ് കോച്ച് ഡേവിഡ് റിച്ചാർഡ്സൺ, അസി. ഫിറ്റ്നസ് കോച്ച് ഹെർമൻ, സി.ഇ.ഒ. വരുൺ എന്നിവർക്കൊപ്പമാണ് ഹ്യൂം എത്തിയത്. അദ്ദേഹെത്ത ആദ്യം തിരിച്ചറിഞ്ഞത് കുട്ടികളായിരുന്നു. ഹ്യൂമേട്ടനെ കണ്ടതോടെ ഗാലറിയിൽ കളിയിലെ ശ്രദ്ധ പോയി. അദ്ദേഹത്തിനൊപ്പം സെൽഫി എടുക്കാൻ ആളുകൾ മത്സരിച്ചു. ആരെയും ഹ്യൂമേട്ടൻ നിരാശപ്പെടുത്തിയതുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.