സന്തോഷ് ട്രോഫി നേടിയ താരങ്ങൾക്ക് ആദരം

തൃശൂര്‍: കേരളത്തിന് സന്തോഷ് ട്രോഫി നേടിക്കൊടുക്കാൻ നിർണായക പങ്കുവഹിച്ച ക്യാപ്റ്റൻ അടക്കം ജില്ലയിലെ താരങ്ങൾക്കും കോച്ചിനും ചേംബർ ഓഫ് കോമേഴ്സി‍​െൻറ നേതൃത്വത്തിൽ സ്വീകരണം നൽകും. രാഹുല്‍ വി. രാജ്, വിബിന്‍ തോമസ്, വി.എസ്. ശ്രീക്കുട്ടന്‍, പി.സി. അനുരാഗ്, എം.എസ്. ജിതിന്‍, കോച്ച് സതീവന്‍ ബാലന്‍ എന്നിവരെയാണ് അനുമോദിക്കുന്നത്. 10ന് വൈകീട്ട് 4.30ന് വിദ്യാര്‍ഥി കോര്‍ണറില്‍നിന്നും പഞ്ചവാദ്യത്തി​െൻറ അകമ്പടിയോടെ അലങ്കരിച്ച ജീപ്പില്‍ സ്വരാജ് റൗണ്ട് ചുറ്റി ഘോഷയാത്രയായി ആനയിക്കുമെന്ന് സെക്രട്ടറി സജീവ് മഞ്ഞില വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചേംബര്‍ ഓഫ് കോമേഴ്‌സ് ഹാളില്‍ നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ പ്രസിഡൻറ് സി.എ. സലീം അധ്യക്ഷത വഹിക്കും. താരങ്ങള്‍ക്കും കോച്ചിനും സ്വര്‍ണപ്പതക്കവും ഉപഹാരവും സമ്മാനിക്കും. ജോ.സെക്രട്ടറി സോളി തോമസ്, കമ്മിറ്റി അംഗം കെ.എല്‍. ജെയിംസ്, പി.ഐ. ബാലകൃഷ്ണന്‍ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ഹർത്താൽ ദിനത്തിൽ കടകൾ തുറക്കും തൃശൂർ: വ്യാപാര മേഖലയിൽ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇനിയുള്ള ഹർത്താലുകളിൽ കടകൾ അടച്ചിടില്ലെന്ന് ചേംബർ ഓഫ് കോമേഴ്സ് സെക്രട്ടറി സജീവ് മഞ്ഞില പറഞ്ഞു. ജി.എസ്.ടി ഉൾെപ്പടെ ഏർപ്പെടുത്തിയതോടെ ബിസിനസിനെ കാര്യമായി ബാധിച്ചു. അടിക്കടി കട അടച്ചിടേണ്ടി വരുന്നത് കൂടുതൽ ആഘാതമുണ്ടാക്കുന്നു. സമരം ചെയ്യുന്നവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നില്ല. മറ്റു സംസ്ഥാനങ്ങളിൽ ഹർത്താൽ ദിനത്തിൽ കടകൾ തുറക്കാറുണ്ട്. വ്യാപാരി വ്യവസായി ഏകോപന സമിതിയും ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷനും സമാന തീരുമാനമെടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.