​കേരള സ്​റ്റേറ്റ്​ സർവിസ്​ പെൻഷനേഴ്​സ്​ യൂനിയൻ ജില്ല സമ്മേളനം

കൊടുങ്ങല്ലൂർ: മെഡിക്കൽ കോളജുകളുടെ പ്രവേശനം ക്രമവത്കരിക്കുന്ന ഒാർഡിനൻസ് സുപ്രീം കോടതി സ്റ്റേ ചെയ്തത് സംസ്ഥാന സർക്കാറി​െൻറ തലയിൽ ഇടുന്നത് ശരിയല്ലെന്നും പ്രചാരണത്തിന് പിന്നിൽ മാധ്യമ അജണ്ടയാണെന്നും മുരളി പെരുനെല്ലി എം.എൽ.എ ആരോപിച്ചു. ശ്രീനാരായണപുരത്ത് ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് എ.പി. ജോസ് അധ്യക്ഷത വഹിച്ചു. സ്വഗതസംഘം ചെയർമാൻ ഇ.ടി.ടൈസൻ എം.എൽ.എ, കെ.എസ്.എസ്.പി.യു സംസ്ഥാന സെക്രട്ടറി വി.വി. പരമേശ്വരൻ എന്നിവർ സംസാരിച്ചു. ജനപ്രതിനിധികളും, നേതാക്കളും പെങ്കടുത്തു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. അബീദലി സ്വഗതവും ജില്ല സെക്രട്ടറി കെ.കെ. കാർത്തികേയൻ നന്ദിയും പറഞ്ഞു. ശനിയാഴ്ച രാവിലെ 10ന് വനിത സമ്മേളനം, 12ന് ട്രേഡ് യൂനിയൻ സുഹൃദ് സമ്മേളനം, രണ്ടിന് സാംസ്കാരിക സമ്മേളനവും നടക്കും. വൈകീട്ട് മതിലകം സ​െൻററിൽ നടക്കുന്ന സമാപന സമ്മേളനം മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.