വടക്കാഞ്ചേരി: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ലൈഫ് പാര്‍പ്പിട പദ്ധതി സംബന്ധിച്ച ആശങ്ക ദൂരീകരിക്കണമെന്നാവശ്യപ്പെട്ട് അനിൽ അക്കര എം.എൽ.എ മുഖ്യമന്ത്രിക്കും തദ്ദേശ ഭരണ മന്ത്രിക്കും ലൈഫ് മിഷൻ സി.ഇ.ഒക്കും കത്ത് നൽകി. ഗുണഭോക്താക്കളുടെ അന്തിമ പട്ടിക പ്രഖ്യാപിച്ചിട്ടില്ല. പദ്ധതിക്ക് ഇതുവരെ തുടക്കം കുറിക്കാനും കഴിഞ്ഞിട്ടില്ല. ആവശ്യമായ തുക കണ്ടെത്താൻപോലും സര്‍ക്കാറിനായിട്ടില്ല. ഇൗ സാഹചര്യത്തിൽ ഗുണഭോക്താക്കൾ ആശങ്കാകുലരാണ്. ലൈഫ് മിഷന്‍ വന്ന ശേഷം സംസ്ഥാനെത്ത പഞ്ചായത്തുകളില്‍ ഒരു പുതിയ വീടു പോലും നിര്‍മിക്കാൻ സഹായം സര്‍ക്കാര്‍ നല്‍കിയിട്ടില്ല. നിലവില്‍ ഭൂമിയുള്ളവരും ഭവനരഹിതരുമായ ഗുണഭോക്തൃ പട്ടികയിലുള്ള മുഴുവന്‍ പേർക്കും 2018-'19 സാമ്പത്തിക വര്‍ഷം വീട് നൽകുമെന്ന് കഴിഞ്ഞമാസം ആറിന് തദ്ദേശ ഭരണ മന്ത്രി നിയമസഭയിൽ ഉറപ്പ് നല്‍കിയിരുന്നുവെന്നും എം.എൽ.എ കത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.