ഒരു കോടി നഷ്്ടപരിഹാരം ആവശ്യപ്പെട്ട്​ പൊലീസ്​ മേധാവിക്ക്​ കത്ത്​

തൃശൂർ: കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചതിനു ഒരു കോടി രൂപ നഷ്്ടപരിഹാരം നൽകണമെന്ന് ആവശ്യത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് അയച്ചെന്ന് ഒല്ലൂർ കോനിക്കര വീട്ടിൽ കെ.ഡി. റപ്പായി പറഞ്ഞു. 2016 നവംബർ ആറിനാണ് മനപ്പൂർവം കാർ ഇടിച്ചു കൊല്ലാൻ ശ്രമിച്ചുവെന്ന കേസ് പൊലീസ് എടുത്തത്. ചെയ്യാത്ത തെറ്റിനു 15 ദിവസം ജയിലിൽ കഴിഞ്ഞു. കാർ ഓടിക്കാൻ ലൈസൻസ് പോലും ഇതുവരെ എടുത്തിട്ടില്ല. വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇതുവരെ കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരുടെ പേരിലും മാറ്റമുണ്ടെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ വ്യക്തമാണ്. സംഭവത്തിൽ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയപ്പോൾ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ കൊണ്ട് കേസ് അന്വേഷിക്കാമെന്നു പറഞ്ഞതു നടന്നില്ല. നിരപരാധിയെ ജയിലിൽ അടച്ചതിന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരിൽ നിന്ന് നഷ്ടപരിഹാരമായി ഒരു കോടി രൂപ ഇൗടാക്കി നൽകണമെന്ന് കാട്ടിയാണ് ഡി.ജി.പിക്ക് കത്ത് അയച്ചതെന്നും റപ്പായി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.