തൃശൂർ: വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ കുടിവെള്ള ടാങ്കര്‍ ഉടമകളുടെ പ്രത്യേക യോഗം കലക്ടറേറ്റില്‍ ചേര്‍ന്നു. കലക്ടര്‍ ഡോ. എ. കൗശിഗൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ടാങ്കർ ലോറി ഉടമകൾക്കുള്ള പ്രതിഫലം സംബന്ധിച്ച് ധാരണയായി. 25 കിലോമീറ്റര്‍ വരെ 1,700 തുടര്‍ന്ന് ഒരോ കിലോമീറ്ററിനും 55 രൂപയും നല്‍കും. ശുദ്ധജലത്തിെൻറ ഗുണനിലവാരം, ടാങ്കറുകളുടെ വൃത്തി, മറ്റ് രേഖകള്‍ എന്നിവ സംബന്ധിച്ച് ഉടമകൾ ഉറപ്പ് വരുത്തണം. ജി.പി.എസ് സംവിധാനം ഘടിപ്പിച്ച ടാങ്കറുകള്‍ വഴി നേരത്തെ സ്ഥാപിച്ച കിയോസ്കുകളിലും നേരിട്ടും കുടിവെള്ളം വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പഞ്ചായത്തുകളുടെ ആഭിമുഖ്യത്തിലാവും വിതരണം. അത്യാവശ്യ ഘട്ടങ്ങളില്‍ ജില്ല ഭരണകൂടം നേരിട്ട് വിതരണത്തിന് നിര്‍ദേശം നല്‍കുമെന്ന് കലക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.