പോസ്​റ്റ്​ ഓഫിസിൽ മോഷണശ്രമം

തൃശൂർ: നഗരത്തിലെ സബ്‌പോസ്റ്റ് ഓഫിസിൽ വാതിൽ കുത്തിത്തുറന്ന് മോഷണശ്രമം. വടക്കേച്ചിറക്ക് സമീപം വിജിലൻസ് കോടതി പരിസരത്തെ സബ്‌പോസ്റ്റ് ഒാഫിസിലാണ് മോഷണശ്രമം നടന്നത്. വെള്ളിയാഴ്ച രാവിലെ ഓഫിസ് തുറക്കാനെത്തിയ ജീവനക്കാരാണ് വിവരം അറിഞ്ഞത്. മുൻവശത്തെ വാതിലിലെ രണ്ടു പൂട്ടുകളും തകർത്ത് അകത്തുകടന്ന മോഷ്ടാവ് ഓഫിസിനകം പരിശോധിച്ചിട്ടുണ്ട്. സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലാണ്. കാഷ് ചെസ്റ്റ് തകർക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞിട്ടില്ല. ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.