ജില്ല ബാങ്ക്: രേഖയില്ലാതെ വായ്പ കൊടുത്തത് ഇടതു ഭരണസമിതി -മുൻ പ്രസിഡൻറ് തൃശൂര്‍: ജില്ല സഹകരണ ബാങ്കില്‍നിന്ന് രേഖകളില്ലാതെ വായ്പ നൽകിയത് ഇടതുപക്ഷം ഭരണത്തിലിരുന്ന കാലത്താണെന്ന് ബാങ്ക് മുൻ പ്രസിഡൻറ് എം.കെ. അബ്്ദുൽ സലാം വാർത്തസമ്മേളനത്തിൽ ആരോപിച്ചു. യു.ഡി.എഫ് ഭരണസമിതി വൻ ക്രമക്കേട് നടത്തിയെന്ന അഡ്മിനിസ്ട്രേറ്ററുടെയും ജനറൽ മാനേജറുടെയും പ്രസ്താവന അപഹാസ്യവും രാഷ്്ട്രീയ പ്രേരിതവുമാണ്. ആരോപണങ്ങളിൽ ഏതന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇടതു ഭരണസമിതിയുടെ കാലത്ത് ഒരു രേഖയുമില്ലാതെ വ്യാപാര സംഘടനയുടെ കത്തിെൻറ പേരില്‍ കോടികൾ വായ്പ നൽകിയിരുന്നു. മൂന്നു മുതൽ അഞ്ച് ലക്ഷം രൂപ വരെ വായ്പ നല്‍കിയതില്‍ മുക്കാല്‍ ഭാഗവും തിരിച്ചടച്ചിട്ടില്ല. ബാങ്കിെൻറ 48 ശാഖകളിൽ നിന്ന് 100 കോടി രൂപയോളം രൂപ ഇത്തരത്തിൽ വായ്പ നല്‍കിയിട്ടുണ്ട്. ഒരാൾക്ക് മൂന്ന് ശാഖകളില്‍ നിന്നു വായ്പ അനുവദിച്ചിട്ടുണ്ട്. 70 കോടി രൂപയോളം ഇനി തിരികെ ലഭിക്കാനുണ്ട്. മേൽവിലാസം പോലുമില്ലാത്ത വ്യാപാരികൾക്ക് വായ്പ നൽകിയവരാണ് ഇപ്പോൾ ആരോപണവുമായി വന്നതെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തമായ പരിശോധനയും നിയമ വശങ്ങളും പരിശോധിച്ചു മാത്രമാണ് യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് വായ്പ നല്‍കിയത്. ഈടായി നല്‍കിയ വസ്തുവിെൻറ മൂല്യത്തിെൻറ പകുതി മാത്രമാണ് അനുവദിച്ചതെന്ന് ബാങ്കിെൻറ രേഖകൾ പരിശോധിച്ചാൽ വ്യക്തമാകും. എല്‍.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് ഫ്ലാറ്റുകള്‍ക്ക് വായ്പ നൽകിയതിലെ സാമ്പത്തിക വീഴ്ചയ്ക്ക് റിസര്‍വ് ബാങ്ക് 13.5 കോടി രൂപ പിഴ വിധിച്ചിരുന്നു. ഇൗ സാഹചര്യത്തിൽ അധികാരത്തിലേറിയ യു.ഡി.എഫ് ഭരണസമിതിക്ക് മുന്‍ കുടിശ്ശികയെല്ലാം ഏല്‍ക്കേണ്ടി വന്നു. ബാങ്ക് മുന്‍ വൈസ് പ്രസിഡൻറ് സി.ഐ. സെബാസ്റ്റ്യന്‍, ഡയറക്ടര്‍മാരായിരുന്ന ഭാസ്‌കരന്‍ ആതംകാവില്‍, കെ.ജി. അരവിന്ദാക്ഷന്‍ എന്നിവർ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.