ദയ ആശുപത്രിയിൽ ലോകാരോഗ്യ ദിനാചരണം

തൃശൂര്‍: ദയ ജനറൽ ആശുപത്രിയിലെ ലോകാരോഗ്യ ദിനാഘോഷം ശനിയാഴ്ച നടക്കും. രാവിലെ 10 ന് ആശുപത്രി ചെയർമാൻ ഡോ. അബ്്ദുൽ റസാഖ് ഉദ്ഘാടനം ചെയ്യും. പ്രാദേശികമായി ചെയ്യാവുന്ന സേവനങ്ങളുടെ ഭാഗമായി ആരോഗ്യ ഇൻഷുറൻസും പോക്ഷകാഹാര കിറ്റ് വിതരണവും ദയ ആശുപത്രിയുടെ നേതൃത്വത്തിൽ നടത്തുമെന്ന് ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ കെ. ജയരാജന്‍ അറിയിച്ചു. പെരിങ്ങാവ് ഡിവിഷനിലെ 10 ദലിത് പെണ്‍കുട്ടികള്‍ക്കാണ് ഒരു വര്‍ഷത്തേക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നൽകുക. ക്ഷയരോഗ വിമുക്ത തൃശൂരി​െൻറ ഭാഗമായി അതേ ഡിവിഷനിലെ അഞ്ച് രോഗബാധിതർക്ക് ആറു മാസത്തേക്ക് പോഷകാഹാര കിറ്റും വിതരണം ചെയ്യും. ശനിയാഴ്ച അത്യാഹിത വിഭാഗത്തിൽ സൗജന്യ ചികിത്സ നൽകും. ക്ഷയരോഗ വിമുക്ത തൃശൂരി​െൻറ ഭാഗമായി ഇതേ ഡിവിഷനിലെ അഞ്ചു രോഗബാധിതര്‍ക്ക് ആറുമാസത്തേക്ക് പോഷകാഹാര കിറ്റും എത്തിക്കും. ഇന്ന് അത്യാഹിത വിഭാഗത്തില്‍ ചികിത്സ സൗജന്യമായിരിക്കുമെന്നും അറിയിച്ചു. മെഡിക്കല്‍ സൂപ്രണ്ട് ഡോ.സി.കെ. ബ്രഹ്മപുത്രന്‍, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ.എം. ബാലുമോഹന്‍, ഡോ.പി. രാഖീഷ് എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.