അഴീക്കോടന്‍ ദിനാചരണം ഇന്ന്​

തൃശൂർ: സി.പി.എം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷിത്വ ദിനവും ഒക്‌ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവത്തി​െൻറ 100-ാം വാര്‍ഷികാഘോഷവും ശനിയാഴ്ച തൃശൂര്‍ തെക്കേ ഗോപുരനടയില്‍ സംഘടിപ്പിക്കും. വൈകീട്ട് 4.30ന് റെഡ് വളൻറിയര്‍മാരുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണ്‍, മന്ത്രിമാരായ എ.സി. മൊയ്തീൻ, സി. രവീന്ദ്രനാഥ്, സംസ്ഥാന കമ്മിറ്റി അംഗം പി.കെ. ബിജു എം.പി എന്നിവര്‍ സംസാരിക്കും. റെഡ് വളൻറിയര്‍ മാര്‍ച്ച് വൈകീട്ട് നാലിന് പട്ടാളം റോഡിൽനിന്നും ഇന്‍ഡോര്‍ സ്റ്റേഡിയം പരിസരത്തുനിന്നുമായി ആരംഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.