തൃശൂരിൽ ഇന്ന്​ ഗതാഗത നിയന്ത്രണം

തൃശൂർ: അഴീക്കോടൻ ദിനത്തോടനുബന്ധിച്ച് സമ്മേളനവും റെഡ് വളൻറിയർ മാർച്ചും നടക്കുന്നതിനാൽ നഗരത്തിൽ ശനിയാഴ്ച വൈകീട്ട് 3.30 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഇൗസ്റ്റ് പൊലീസ് അറിയിച്ചു. സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും ഉച്ച മുതൽ പാർക്കിങ് അനുവദിക്കില്ല. പടിഞ്ഞാേറകോട്ടയിൽ താൽക്കാലിക ബസ് സ്റ്റാൻഡ് ഒരുക്കും. കൂർക്കഞ്ചേരി വഴി പടിഞ്ഞാേറേകാട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വടൂക്കര, അരണാട്ടുകര വഴിയും മണ്ണുത്തി ഭാഗത്തേക്കുള്ളവ ചിയ്യാരം വഴിയും പോകണം. മണ്ണുത്തി, പാലക്കാട്, എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ െപൻഷൻമൂല വഴി നെല്ലങ്കര, മുക്കാട്ടുകരയിലൂെട പോകണം. കുന്നംകുളത്തുനിന്ന് പാലക്കാട് ഭാഗത്തേക്കുള്ള ബസും ട്രെയിലറും ഒഴികെയുള്ള വാഹനങ്ങൾ മുണ്ടൂർ, കൊേട്ടക്കാട്, വിയ്യൂർ പാലം, പവർ ഹൗസ്, പൊങ്ങണംകാട്, ചിറക്കാകോട്, മുടിക്കോട് വഴി പോകണം. കുന്നംകുളത്തുനിന്ന് എറണാകുളം ഭാഗത്തേക്കുള്ളവ മുണ്ടൂരിൽനിന്ന് തിരിഞ്ഞ് പൊങ്ങണംകാടെത്തി മുക്കാട്ടുകര വഴി പോകണം. കണിമംഗലംഭാഗത്തുനിന്ന് പടിഞ്ഞാേറകോട്ടയിലേക്കുള്ള ചെറിയ വാഹനങ്ങൾ വടൂക്കര, തോപ്പിൻമൂല വഴിയും ചിയ്യാരത്തുനിന്ന് പടിഞ്ഞാേറ കോട്ടയിലേക്കുള്ള ചെറിയ വാഹനങ്ങൾ കൂർക്കഞ്ചേരി, നെടുപുഴ പൊലീസ് സ്റ്റേഷൻ, വടൂക്കര, തോപ്പിൻമൂല വഴിയും പോകണം. ഇൗ സമയം നെടുപുഴ പൊലീസ് സ്റ്റേഷൻ റോഡ് വൺ വേ ആയിരിക്കും. ജൂബിലി ജങ്ഷൻ വഴി കൂർക്കഞ്ചേരിക്കുള്ള ചെറിയ വാഹനങ്ങൾ മിഷൻ ക്വാർേട്ടഴ്സ്, ബിഷപ് ആലപ്പാട് റോഡ്, സെമിത്തേരി റോഡ് വഴി ചിയ്യാരം ജങ്ഷനിലെത്തി പോകണം. അങ്കമാലി, ചാലക്കുടി, പുതുക്കാട്, ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി ഒാർഡിനറി ബസുകൾ ശക്തൻ സ്റ്റാൻഡിൽ സർവിസ് അവസാനിപ്പിച്ച് തിരികെ പോകണം. ഷൊർണൂർ, മെഡിക്കൽ കോളജ് ഭാഗത്തുനിന്നുള്ള െക.എസ്.ആർ.ടി.സി ബസുകൾ കിഴക്കേകോട്ട, അശ്വിനി ജങ്ഷൻ, കോവിലകത്തുംപാടം വഴിയാണ് സർവിസ് നടത്തേണ്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.