' കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ നടക്കുന്ന കുടുംബ കോടതി സിറ്റിങ്ങിൽ ഫയലിങ് സംവിധാനം ഏർപ്പെടുത്തണമെന്നും എറിയാട് സ്ഥാപിച്ച മതിലകം ഗ്രാമ ന്യായാലയിൽ അഡ്വക്കറ്റ്സ് ക്ലർക്ക്മാർക്ക് മുറി അനുവദിക്കണമെന്നും കേരള അഡ്വക്കറ്റ് ക്ലർക്ക്സ് അസോസിയേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷൻ സി.സി. വിപിൻ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം പി.പി. രാഘവൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: ടി.എൻ. രവീന്ദ്രൻ (പ്രസി.), വി. വിശ്വനാഥൻ (സെക്ര.), ടി. ഗൗരി (ട്രഷ.). കൊടുങ്ങല്ലൂർ യൂനിറ്റ് ഭാരവാഹികൾ: എൻ.വി. ആൻറപ്പൻ (പ്രസി.), സി.ടി. മധു (സെക്ര.), സി.എച്ച്. സജീവ് (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.