റോഡരികിൽനിന്ന് മലമ്പാമ്പിനെ പിടികൂടി

ഇരിങ്ങാലക്കുട: ഠാണ ബസ്സ്റ്റാന്‍ഡ് റോഡി​െൻറ അറ്റകുറ്റപ്പണി നടക്കുന്ന സ്ഥലത്ത് കണ്ടെത്തിയ മലമ്പാമ്പിനെ പിടികൂടി. ലിറ്റില്‍ ഫ്ലവര്‍ കോണ്‍വ​െൻറിന് മുന്നില്‍നിന്ന് ആറടിയിലധികം നീളമുള്ള മലമ്പാമ്പിനെയാണ് കഴിഞ്ഞ ദിവസം രാത്രി പിടികൂടിയത്. റോഡ് അറ്റകുറ്റപണി നടക്കുന്ന വശത്തുകൂടെ മലമ്പാമ്പ് ഇഴയുന്നത് നാട്ടുകാരാണ് കണ്ടത്. അൽപസമയത്തിനുള്ളില്‍ സമീപത്തെ തോട്ടിലേക്ക് പാമ്പ് ഇറങ്ങുകയായിരുന്നു. കോമ്പാറ സ്വദേശി ജോഫി കാഞ്ഞിരത്തിങ്കലാണ് മലമ്പാമ്പിനെ പിടികൂടിയത്. പിന്നീട് വന്യജീവി സംരക്ഷകന്‍ ഷബീര്‍ മാടായിക്കോണത്തിന് പാമ്പിനെ കൈമാറി. കാടുപിടിച്ചു കിടക്കുന്ന ഞവരികുളത്തി​െൻറ ഭാഗത്തുനിന്നാണ് പാമ്പ് ഇവിടെ എത്തിയത് എന്ന് സംശയിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.