Posted On
date_range Updated On
date_range എ.ടി.എമ്മിൽ പണം നിറക്കുന്നതിനിടെ ജീവനക്കാരെ ആക്രമിച്ച് 18 ലക്ഷം കവർന്നു
ബംഗളൂരു: ബംഗളൂരുവിൽ എ.ടി.എമ്മിൽ പണം നിറക്കുന്നതിനിടെ ബൈക്കിലെത്തിയ അജ്ഞാതസംഘം ജീവനക്കാരെ ആക്രമിച്ച് 18.5 ലക്ഷം രൂപ കവർന്നു. ബാഗൽകുണ്ടെയിലെ ഐ.സി.ഐ.സി.ഐ എ.ടി.എം കിയോസ്കിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാർ തിങ്കളാഴ്ച രാവിലെ പണം നിറക്കുന്നതിനിടെയാണ് സംഭവം. ബൈക്കിലെത്തിയ മൂന്നുപേർ കിയോസ്കിനുള്ളിൽ കയറി കത്തികൊണ്ട് ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. രണ്ടുപേർക്ക് പരിക്കേറ്റു. സെക്യുർവാല്യു കമ്പനിയാണ് നഗരത്തിലെ ഐ.സി.ഐ.സി.ഐ എ.ടി.എമ്മുകളിൽ പണം നിറക്കുന്നത്. പരിക്കേറ്റ സാഗർ, മോഹൻ എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമികൾ ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ തിരിച്ചറിയാൻ കഴിഞ്ഞില്ല. ഈസമയം പുറത്തുനിർത്തിയിട്ടിരുന്ന വാഹനത്തിൽ ഒരു കോടിയോളം രൂപയുണ്ടായിരുന്നു. കമ്പനിയുടെ പരാതിയിൽ ബാഗൽകുണ്ടെ പൊലീസ് കേസെടുത്തു. പ്രതികളെ തിരിച്ചറിയാനായി സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.