ഖാദി മേഖലക്ക് 50 കോടി രൂപ വേണം -ൈവസ് ചെയർമാൻ തൃശൂർ: ഖാദി മേഖലയിൽ അത്യാവശ്യ കാര്യങ്ങൾ നടത്താൻ 50 കോടി രൂപയെങ്കിലും ഉടൻ കിട്ടണമെന്ന് ഖാദി േബാർഡ് വൈസ് ചെയർമാൻ എം.വി. ബാലകൃഷ്ണൻ. പുനരുദ്ധാരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ഫണ്ട് വേറെയും കണ്ടെത്തേണ്ടതുണ്ട്. തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ പ്ലാൻ ഫണ്ടായി 6,000 കോടി രൂപയിലധികം അനുവദിക്കുന്നുണ്ട്. 62 ഖാദി േപ്രാജക്ടുകൾ തദ്ദേശ സ്ഥാപനങ്ങൾ ഇതിനകം മുന്നോട്ടു െവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഖാദി ഗ്രാമ വ്യവസായ േപ്രാജക്ടുകളുടെ നിർവഹണം സംബന്ധിച്ച് കിലയിൽ സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് താൽപര്യമുണ്ടായാലേ ഖാദി വ്യവസായത്തെ സംരക്ഷിക്കാനാകൂവെന്ന് സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ.കെ.എൻ. ഹരിലാൽ അഭിപ്രായപ്പെട്ടു. മൃഗസംരക്ഷണ വകുപ്പ് ചെയ്യുന്നതുപോലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഖാദി വ്യവസായത്തിനും മുന്നോട്ടു പോകാനാകണം. ഖാദി വ്യവസായത്തെ സംരക്ഷിക്കാനുള്ള സർക്കാർ നടപടി സജീവമാണെന്ന് അദ്ദേഹം പറഞ്ഞു. ഖാദി-ഗ്രാമ വ്യവസായവുമായി ബന്ധപ്പെട്ട് 2017-'-18 വർഷത്തേക്കുള്ള േപ്രാജക്ടുകൾെവച്ച തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഖാദി-ഗ്രാമ വ്യവസായ ബോർഡിലെ ജില്ല േപ്രാജക്ട് ഓഫിസർമാർ എന്നിവരാണ് ശിൽപശാലയിൽ പങ്കെടുത്തത്. കൊല്ലം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജഗദമ്മ അധ്യക്ഷത വഹിച്ചു. കില ഡയറക്ടർ ഡോ. ജോയ് ഇളമൺ, ഖാദി-ഗ്രാമ വ്യവസായ ബോർഡ് സെക്രട്ടറി ടി.വി. കൃഷ്ണകുമാർ, എസ്. ജമാൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.