പദ്ധതി നിർവഹണം ഏപ്രിലിൽ തുടങ്ങണം -മന്ത്രി ജലീൽ തൃശൂർ: തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതി നിർവഹണം ഏപ്രിൽ ഒന്നു മുതൽ തുടങ്ങണമെന്നും മാർച്ച് 31നകം പദ്ധതി രൂപവത്കരണവും അംഗീകാരം നേടലും പൂർത്തിയാക്കണമെന്നും മന്ത്രി കെ.ടി. ജലീൽ നിർദേശിച്ചു. ജില്ല പദ്ധതി തയാറാക്കലിെൻറ സംസ്ഥാനതല അവലോകന യോഗം കിലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തദ്ദേശ ഭരണ വകുപ്പിനെ മൂന്നായി വിഭജിച്ച അശാസ്ത്രീയമായ നടപടിമൂലം പദ്ധതി നിർവഹണത്തിൽ വേണ്ട വിധം ഏകോപനമുണ്ടായിരുന്നില്ല. എല്ലാം ഒരുമിച്ച് പോകാനാണ് ഇടത് സർക്കാർ ശ്രമിക്കുന്നത്. തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് ഒരു ദിനം ആചരിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. നഗരസഭകളും പഞ്ചായത്തുകളും സംയുക്ത േപ്രാജക്ടുകൾ തയാറാക്കുന്നതിനെക്കുറിച്ച് ചിന്തിക്കണം. ലൈഫ് മിഷനുവേണ്ടി തദ്ദേശ സ്ഥാപനങ്ങൾ വിഹിതം മാറ്റിവെക്കണം. കിണർ റീചാർജിങ് ജില്ലയിൽ മൊത്തത്തിൽ നടത്തിയാലേ പ്രതീക്ഷിച്ച ഫലം ലഭ്യമാകൂ. ഇതിനും ജില്ലാതല ഏകോപനം വേണമെന്ന് മന്ത്രി നിർദേശിച്ചു. ആസൂത്രണ ബോർഡ് അംഗവും സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ് ചെയർമാനുമായ ഡോ. കെ.എൻ. ഹരിലാൽ അധ്യക്ഷത വഹിച്ചു. കില ഡയറക്ടർ ഡോ. ജോയ് ഇളമണും കൊല്ലം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജഗദമ്മയും സംസ്ഥാന ആസൂത്രണ ബോർഡിലെ വികേന്ദ്രീകൃതാസൂത്രണ വിഭാഗം ചീഫ് എൻ. പ്രസന്നകുമാരിയും സംസാരിച്ചു. വിവിധ ജില്ലകളിലെ പ്രവർത്തന റിപ്പോർട്ട് അവതരണവും ചർച്ചയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.