ആമ്പല്ലൂര്‍: -കല്ലൂര്‍ സര്‍വിസ് സഹകരണ ബാങ്ക് പുതപ്പ് വിതരണത്തെ ചൊല്ലിയുള്ള രാഷ്ട്രീയ സംഘര്‍ഷം കുറക്കുന്നതിനായി പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ സര്‍വകക്ഷിയോഗം വിളിച്ചു. കല്ലൂരില്‍ രാഷ്ട്രീയ സംഭവങ്ങളെ തുടര്‍ന്ന് സി.പി.എം, കോണ്‍ഗ്രസ് സംഘര്‍ഷവും പാര്‍ട്ടികള്‍ ചേരിതിരിഞ്ഞ് പ്രതിഷേധ പ്രകടനങ്ങളും നടത്തിയിരുന്നു. കൊടിക്കാലുകള്‍, പ്രചാരണ ബോര്‍ഡുകള്‍ എന്നിവ നശിപ്പിക്കപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് പൊലീസ് സര്‍വകക്ഷിയോഗം വിളിച്ചത്. പൊതുസ്ഥലത്തെ കൊടിക്കാലുകളും പ്രചാരണ ബോര്‍ഡുകളും മാറ്റാന്‍ യോഗത്തില്‍ തീരുമാനമായി. സമയപരിധിക്കുള്ളില്‍ ഇവ മാറ്റിയില്ലെങ്കില്‍ പൊലീസ് ഇവ മാറ്റും. രാഷ്ട്രീയ പാര്‍ട്ടികള്‍ സംയമനം പാലിക്കാനും തീരുമാനിച്ചു. എസ്.ഐ ആര്‍. സുജിത്ത്കുമാറിെൻറ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ സി.പി.എം, കോണ്‍ഗ്രസ്, ബി.ജെ.പി നേതാക്കള്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.