ശാസ്ത്രോത്സവം തുടങ്ങി

വെള്ളാങ്ങല്ലൂര്‍: ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ വെള്ളാങ്ങല്ലൂര്‍ ഗവ.യു.പി സ്കൂളില്‍ ശാസ്ത്രോത്സവം ആരംഭിച്ചു. ശാസ്ത്ര പരിശീലനങ്ങളില്‍ കൂടുതല്‍ പ്രവീണ്യം നേടുക, സ്കൂള്‍ ശാസ്ത്ര ലാബി​െൻറ ശാക്തീകരണം എന്നിവ ലക്ഷ്യമാക്കിയാണ് ശാസ്ത്രോത്സവം സംഘടിപ്പിച്ചത്. വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം.കെ. മോഹനന്‍, ബി.പി.ഒ ഇ.എസ്. പ്രസീത, സ്കൂള്‍ ലീഡര്‍ പി.എ. അദീല എന്നിവര്‍ ചേര്‍ന്ന് ശാസ്ത്ര പുഷ്പം നിർമിച്ച്‌ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയര്‍മാന്‍ അന്‍വര്‍ പട്ടേപ്പാടം അധ്യക്ഷനായി. പ്രധാനാധ്യാപിക റാണി, രാമചന്ദ്രന്‍, ഹെന്ന, രാജാമണി, ഫേബ, ശോഭ എന്നിവര്‍ സംസാരിച്ചു. ക്യാമ്പ് ശനിയാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.