കാർഷിക സർവകലാശാലയുടെ സ്വയംഭരണത്തിൽ ഇടപെടില്ല ^മന്ത്രി

കാർഷിക സർവകലാശാലയുടെ സ്വയംഭരണത്തിൽ ഇടപെടില്ല -മന്ത്രി മണ്ണുത്തി: കാർഷിക സർവകലാശാലയുടെ സ്വയംഭരണത്തിൽ സർക്കാർ ഇടപെടിെല്ലന്ന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ. അതേസമയം സർവകലാശാലയിലെ ഗവേഷണങ്ങൾ കാർഷിക മേഖലക്ക് ഉപയുക്തമാവുന്നുണ്ടെന്ന് ഉറപ്പാക്കും- മന്ത്രി പറഞ്ഞു. കേരള കാർഷിക സർവകലാശാല ആസ്ഥാനത്ത് സി. അച്യുതമേനോൻ സ്മാരക പഠന, ഗവേഷണ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷിക വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ രൂപരേഖയായിട്ടുണ്ട്. കൃഷിയിടങ്ങളുടെ പുനരുജ്ജീവനത്തിന് കാർഷിക സർവകലാശാലയും കൃഷി വകുപ്പും ഏകോപനത്തോടെ പ്രവർത്തിക്കണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സ്പോർട്സ് പവലിയ​െൻറ ശിലാസ്ഥാപനം മന്ത്രി നിർവഹിച്ചു. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലി​െൻറ ധനസഹായത്തോടെ ഒമ്പതര കോടി രൂപ ചെലവഴിച്ച് നിർമിച്ച പുതിയ മന്ദിരത്തിൽ പൊതുഭരണം, അക്കാദമിക്, ധനകാര്യം, ഗവേഷണം എന്നീ വിഭാഗങ്ങൾ പ്രവർത്തിക്കും. കെ. രാജൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. വൈസ് ചാൻസലർ ഡോ.പി. രാജേന്ദ്രൻ, ജനറൽ കൗൺസിൽ അംഗം കെ.വി.വിജയദാസ് എം.എൽ.എ, മാടക്കത്തറ പഞ്ചായത്ത് പ്രസിഡൻറ് പി.എസ്. വിനയൻ, രജിസ്ട്രാർ ഡോ. എസ്. ലീനാകുമാരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.