പാവറട്ടി: കടന്നൽക്കുത്തേറ്റ് മൂന്നു പേർക്ക് പരിക്ക്. നസീർ ഇരിങ്ങപ്പുറം, മുണ്ടന്തറ രവി, രായംമരക്കാർ വീട്ടിൽ നൗഷജ എന്നിവർക്കാണ് പരിക്കേറ്റത്. വിളക്കാട്ടുപാടം ദേവസൂര്യ റോഡിനു സമീപം മുണ്ടന്തറ രവിയുടെ വീടിനോടു ചേർന്നുനിൽക്കുന്ന തെങ്ങിലാണ് കടന്നൽക്കൂട്. പെട്ടി വണ്ടിയിൽ പച്ചക്കറി കച്ചവടം നടത്തുന്ന നസീറിെൻറ ശരീരത്തിലേക്ക് കൂടിെൻറ ഒരുഭാഗം അടർന്നുവീഴുകയായിരുന്നു. അവശനിലയിലായ നസീറിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപവാസികൾക്കും വഴിയാത്രക്കാർക്കും ഭീഷണിയായ കൂട് എത്രയും പെട്ടെന്ന് നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്ന് ഗുരുവായൂർ നഗരസഭ ഒമ്പതാം വാർഡ് കൗൺസിലർ ബിന്ദു അജിത്ത് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.