വടക്കേക്കാട് സി.പി.ഐ, സി.പി.എം സ്ഥാപനക്കൾക്കു നേരെ വ്യാപക ആക്രമണം

വടക്കേക്കാട്: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പരക്കെ അക്രമികളുടെ വിളയാട്ടം. സി.പി.ഐ ലോക്കൽ കമ്മിറ്റി കാര്യാലയം തീയിട്ടു നശിപ്പിക്കാൻ ശ്രമം. സി.പി.എം കല്ലൂർ ബ്രാഞ്ച് ഒാഫിസി​െൻറയും വൈലത്തൂരിൽ സി.പി.എം അനുകൂല യുവധാര ക്ലബി​െൻറയും ജനൽചില്ലുകൾ എറിഞ്ഞുതകർത്തു. മണികണ്ഠേശ്വരത്ത് സി.പി.എം സ്ഥാപിച്ച ബസ് സ്റ്റോപ്പിൽ കരിഓയിൽ ഒഴിച്ചു. കുടിവെള്ള പാത്രം അടിച്ചുടച്ചു. അഞ്ഞൂർ മുതൽ നാലാംകല്ല് വരെ ഇരു പാർട്ടികളുടെയും പരസ്യബോർഡുകൾ, കൊടിക്കാലുകൾ, സ്തൂപങ്ങൾ എന്നിവ തകർത്തു. കൊടികളും തോരണങ്ങളും നശിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം. ഞമനേങ്ങാട് കൊടമന നാരായണൻ നായർ സ്മാരക മന്ദിരത്തിലാണ് സി.പി.ഐ ലോക്കൽ കമ്മിറ്റി, ആറാം വാർഡ് ജനകീയ വികസന സമിതി കാര്യാലയങ്ങൾ. ശബ്ദം കേട്ട് കെട്ടിടത്തിന് മുകളിൽ ഉറങ്ങിയിരുന്ന സമീപവാസി ഷാഹു താഴേക്കിറങ്ങുന്നതിനിടെ മൂന്നു യുവാക്കൾ ബൈക്കിൽ രക്ഷപ്പെട്ടു. ജനൽ ചില്ലുകൾ തകർത്ത അക്രമികൾ വാതിലി​െൻറ പൂട്ട് പൊളിച്ച് അകത്തേക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയിരുന്നു. ഷാഹു അറിയിച്ചതനുസരിച്ച് ഓടിയെത്തിയ സി.പി.ഐ പ്രവർത്തകർ ആളിപ്പടരും മുമ്പെ തീ കെടുത്തി. വിവരമറിഞ്ഞ് വടക്കേക്കാട് പൊലീസ് സ്ഥലത്തെത്തി കെട്ടിടത്തിന് കാവലേർപ്പെടുത്തി. ഉച്ചയോടെ ജില്ല പൊലീസ് മേധാവികളും ഫോറൻസിക് വിദഗ്ധരുമെത്തി വിരലടയാളങ്ങൾ ശേഖരിച്ചു. നായരങ്ങാടിയിലെ സി.സി.ടി.വി കാമറകളും പൊലീസ് പരിശോധിച്ചു. പ്രതികളെ തിരിച്ചറിയാനായില്ലെങ്കിലും ആക്രമണം നടത്തുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.