മെഡലുകൾ വാരിക്കൂട്ടി കോൺകോഡി​െൻറ താരങ്ങൾ

പന്നിത്തടം: സംസ്ഥാന സ്കൂൾ കായികമേളയിൽ ചിറമനേങ്ങാട് കോൺകോഡ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ രണ്ട് വെള്ളി മെഡലും ഒരു വെങ്കലവും നേടി. എട്ട് വിദ്യാർഥികളാണ് മേളയിൽ പെങ്കടുത്തത്. കായിക പരിശീലനത്തിനുള്ള സ്ഥല പരിമിതികളെ അതിജീവിച്ചാണ് വിദ്യാർഥികൾ മെഡലുകൾ നേടിയത്. കായികാധ്യാപകരായ സി.പി. ആേൻറായും സുമ പ്രകാശും ചേർന്നാണ് വിദ്യാർഥികൾക്ക് ചിട്ടയായ പരിശീലനം നൽകിയത്. ആറുതവണ തുടർച്ചയായി സബ്ജില്ല ഒാവറോൾ ചാമ്പ്യൻഷിപ് നേടിയിട്ടുണ്ട്. ജില്ല കായികമേളയിൽ ഇതുവരെ 45ഒാളം മെഡലുകളടക്കം ഇൗ വർഷം സ്കൂൾതലത്തിൽ രണ്ടാം സ്ഥാനം സ്വന്തമാക്കാൻ കഴിഞ്ഞു. സംസ്ഥാനതലത്തിൽ പത്തോളം മെഡലുകൾ, ദേശീയതലത്തിൽ മൂന്നു മെഡലുകളും കരസ്ഥമാക്കി. ജില്ല, സംസ്ഥാന അമച്വർ മീറ്റുകളിലും കോൺകോഡി​െൻറ കായികതാരങ്ങൾ മെഡലുകൾ നേടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.