കുന്നംകുളം: കേന്ദ്ര, -സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'പടയൊരുക്കം' യാത്രയുടെ ഭാഗമായി ജനങ്ങളിൽനിന്ന് ശേഖരിക്കുന്ന ഒരു കോടി ഒപ്പ് കാമ്പയിെൻറ നിയോജക മണ്ഡലംതല ഉദ്ഘാടനം യു.ഡി.എഫ് ജില്ല ചെയർമാൻ ജോസഫ് ചാലിശേരി നിർവഹിച്ചു. കുന്നംകുളം നിയോജക മണ്ഡലം സ്വാഗതസംഘം ചെയർമാൻ കെ. ജയശങ്കർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി ഇ.പി. കമറുദീൻ, സി.എം.പി ജില്ല സെക്രട്ടറി പി.ആർ.എൻ. നമ്പീശൻ, ഡി.സി.സി ഭാരവാഹികളായ കെ.സി. ബാബു, സി.ഐ. ഇട്ടിമാത്തു, എ.പി. മുഹമ്മദാലി, ടി.കെ. ശിവശങ്കരൻ, ബിജോയ് ബാബു, മുസ്ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി ഉസ്മാൻ കല്ലാട്ടയിൽ, കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് പി.പി. സുമൻ, ജനതാദൾ നിയോജക മണ്ഡലം പ്രസിഡൻറ് അൻവർ, ആർ.എസ്.പി നിയോജക മണ്ഡലം സെക്രട്ടറി ശ്രീരാമൻ, സ്വാഗതസംഘം ഭാരവാഹികളായ അമ്പലപ്പാട്ട് മണികണ്ഠൻ, എം.എം. സലീം, അനിൽ, ഗഫൂർ പള്ളിക്കുളം, മണ്ഡലം കോൺഗ്രസ് പ്രസിഡൻറുമാരായ ബിജു സി. ബേബി, കെ.എ. ജ്യോതിഷ്, സി.കെ. ജോൺ, രവീന്ദ്രൻ അമ്പക്കാട്ട്, സി.എം.പി മണ്ഡലം സെക്രട്ടറി സുധീഷ്, എൻ.കെ. അലി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.