സ്പന്ദനം നാടകോത്സവം നവംബർ ഒന്നു മുതൽ

വടക്കാഞ്ചേരി: സ്പന്ദനം സാംസ്കാരിക സമിതിയുടെ ആറാമത് സംസ്ഥാന പ്രഫഷനൽ 'നാടകോത്സവം' നവംബർ ഒന്നു മുതൽ എട്ടുവരെ ഓട്ടുപാറയിൽ നടക്കും. ഒന്നിന് വൈകുന്നേരം ആറിന് കലാമണ്ഡലം ഗോപി ഉദ്‌ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർപേഴ്സൻ ശിവപ്രിയ സന്തോഷ് മുഖ്യാതിഥിയാകും. സമാപന സമ്മേളനം സംഗീത നാടക അക്കാദമി അധ്യക്ഷ കെ.പി.എ.സി ലളിത ഉദ്ഘാടനം ചെയ്യും. വയലാർ അവാർഡ് നേടിയ സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണൻ, സംഗീത നാടക അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ, ഇർഷാദ് എന്നിവർ മുഖ്യാതിഥികളാകും. നാടകോത്സവത്തോടനുബന്ധിച്ച് നവംബർ മൂന്നിന് രാവിലെ പത്തിന് സൗജന്യ ആയുർവേദ ക്യാമ്പ്, നാലിന് 10-ന് പെയിൻ ആൻഡ് പാലിയേറ്റിവ് വളൻറിയർ ക്യാമ്പ്, അഞ്ചിന് 10-ന് കാർഷിക സെമിനാർ, ആറിന് 10-ന് സൗരോർജ ഉൽപാദന രീതി പഠന ക്ലാസ്, ഏഴിന് പാലക്കാട് അഹല്യ ഫൗണ്ടേഷനുമായി സഹകരിച്ച് സൗജന്യ നേത്രശസ്ത്രക്രിയ ക്യാമ്പ് എന്നിവയും ഉണ്ടാകും. പി.എൻ. സുരേന്ദ്രൻ, സുഭാഷ് പുഴയ്ക്കൽ, പി.എസ്.എ. ബക്കർ, എം.കെ. ഉസ്മാൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.